കുഞ്ഞതിഥി എത്തുന്ന സന്തോേഷം പങ്കുവച്ച ചിത്രം; അനുഷ്ക തിളങ്ങിയത് 45,000 രൂപയുടെ ഡ്രസ്സില്‍

author-image
ഫിലിം ഡസ്ക്
New Update

അനുഷ്ക ശര്‍മ- വിരാട് കോലി ദമ്പതികള്‍ക്ക് കുഞ്ഞതിഥി എത്തുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവച്ചാണ് കോലി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചിത്രത്തില്‍ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷന്‍ ലോകത്ത് ഇപ്പോള്‍ തരംഗം തീര്‍ക്കുകയാണ്.

Advertisment

publive-image

കറുപ്പില്‍ വെള്ള ഡോട്ടുകള്‍ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചത്. ഫുള്‍ സ്ലീവും റഫിള്‍ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലോസാഞ്ചലസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലേബല്‍ നിക്കോളസില്‍ നിന്നുള്ളതാണ്.

ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോള്‍ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാന്‍ പാകത്തില്‍ ഇലാസ്റ്റിക്കും നല്‍കിയിട്ടുണ്ട്. 45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ആക്സസറീസ് ധരിക്കാതെ, മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക.

anushka
Advertisment