അനുഷ്‌ക ശര്‍മ ഗോദ്റെജ് എക്‌സ്‌പേര്‍ട്ട് റിച്ച് ക്രീം ഹെയര്‍ കളര്‍ ബ്രാന്‍ഡ് അംബാസഡര്‍

ഫിലിം ഡസ്ക്
Wednesday, November 6, 2019

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ഹെയര്‍ കളര്‍ ബ്രാന്‍ഡുകളിലൊന്നായ ഗോദ്‌റെജ് എക്‌സ്‌പേര്‍ട്ട് റിച്ച് ക്രീമിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അനുഷ്‌ക ശര്‍മയെ നിയോഗിച്ചു. ബ്രാന്‍ഡ് കൂടുതല്‍ സമകാലികവും അനിവാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ ലൈഫ്‌സ്റ്റൈലില്‍ നിറഞ്ഞു നില്‍ക്കുന്ന യുവത്വത്തിന്റെ പ്രതീകമായ അനുഷ്‌കയെ തന്നെ തെരഞ്ഞെടുത്തത്.

രാജ്യത്തെ ഏറ്റവും മൂല്യമേറിയ നായികയാണ് അനുഷ്‌ക ശര്‍മ. ഡഫ് ആന്‍ഡ് ഫെല്‍പ്‌സിന്റെ 2018 താര റാങ്കിങില്‍ 23.4 മില്യന്‍ ഡോളറാണ് ബ്രാന്‍ഡ് മൂല്യം. അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിലൂടെ മാത്രമല്ല സൗന്ദര്യ-ലൈഫ്‌സ്റ്റൈല്‍ രംഗത്ത് ട്രെന്‍ഡ് സെറ്റര്‍ കൂടിയാണ് അനുഷ്‌ക.

ഇന്ത്യയിലെ കേശ നിറങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡാണ് ഗോദ്‌റെജ് എക്‌സ്‌പേര്‍ട്ട് റിച്ച് ക്രീമെന്നും ഇന്ത്യയെ കുറിച്ചുള്ള കമ്പനിയുടെ സ്വപ്നങ്ങളെ മുന്നോട്ട് കൊണ്ടു പോകാനുള്ള യാത്രയില്‍ താനും പങ്കുചേരുകയാണെന്നും അനുഷ്‌ക ശര്‍മ പറഞ്ഞു.

ഇന്ത്യന്‍ വീടുകളില്‍ ഇതിനകം സ്ഥാനം നേടിയിട്ടുള്ള ബ്രാന്‍ഡാണ് ഗോദ്‌റെജ് എക്‌സ്‌പേര്‍ട്ട് റിച്ച് ക്രീമെന്നും ഭാവി വളര്‍ച്ചയ്ക്കായി അനുഷ്‌കയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണെന്നും ആഗോള ഐക്കണായ അനുഷ്‌കയെ ഈ തലമുറയിലെ ഏറ്റവും മികച്ച നായികയായാണ് കണക്കാക്കുന്നതെന്നും ഈ സഹകരണത്തിലൂടെ ബ്രാന്‍ഡിന് യുവജനങ്ങളിലേക്ക് കൂടുതല്‍ എത്തിപ്പെടാനാകുമെന്നും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ഇന്ത്യ-സാര്‍ക്ക്, സിഇഒ സുനില്‍ കടാരിയ പറഞ്ഞു.

×