മാലിനിയുടെയും രാമന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ‘രാമന്റെ ഏദൻതോട്ട’ത്തിന് നാലുവയസ്; മാലിനി ഓർമ്മകളിൽ അനു സിതാര

ഫിലിം ഡസ്ക്
Wednesday, May 12, 2021

അനു സിതാരയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമാണ് രാമന്റെ ഏദൻതോട്ടം. നർത്തകിയും കുടുംബിനിയുമായ മാലിനിയുടെയും രാമന്റെയും സൗഹൃദത്തിന്റെ കഥ പ്രകൃതിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ ചിത്രമാണ് രാമന്റെ ഏദൻതോട്ടം.

രഞ്ജിത്ത് ശങ്കർ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രം നാലുവർഷം പൂർത്തിയാകുന്ന വേളയിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടി അനു സിതാര.

സിനിമയിലെ രംഗങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു വിഡിയോയാണ് അനു സിതാര പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

×