ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ, കുരുമുളക് പറിക്കുന്നതിന്റെ ചിത്രവുമായി നടി അനുശ്രീ

ഫിലിം ഡസ്ക്
Tuesday, March 2, 2021

ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളായിരുന്നു അനുശ്രീ. മലയാളികളുടെ ഇഷ്ട നായികയായ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു.

വീട്ടിലെ കുരുമുളക് തോട്ടത്തിൽനിന്നും കുരുമുളക് പറിക്കുന്നതിന്റെ ചിത്രങ്ങളാണ് അനുശ്രീ ഷെയർ ചെയ്തത്. ഫോട്ടോയ്ക്കൊപ്പം ചെറിയൊരു കുറിപ്പും അനുശ്രീ എഴുതിയിട്ടുണ്ട്.അവളുടെ പേരാണ് കുരുമുളക്.

പക്ഷേ നമ്മൾ അവളെ കറുത്ത പൊന്നെന്നാണ് വിളിക്കുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി.. ഞങ്ങടെ കുരുമുളക്‌ പറിക്കാൻ ഞങ്ങൾ മാത്രം മതി… ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..- ഫോട്ടോയ്ക്കൊപ്പം അനുശ്രീ കുറിച്ചതിങ്ങനെ

×