കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തി.
/sathyam/media/post_attachments/8cSWQJvnsr8aOyI3VnZu.jpg)
ഫേസ്ബുക്കിലൂടെ നരേന്ദ്രമോദിയെ പ്രശംസിച്ച അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമായതിന് ശേഷമായിരിക്കും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുക. ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയയെ പുകഴ്ത്തിക്കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us