അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കും; മലബാർ കലാപം നയിച്ച വാരിയം കുന്നനെ താലിബാൻ തലവൻ എന്ന് വിളിച്ച അബ്ദുള്ളക്കുട്ടിക്ക് നേരെ കൊലവിളി സന്ദേശം

New Update

മലപ്പുറം: വാരിയം കുന്നനെ താലിബാൻ തലവൻ എന്ന് വിളിച്ച ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം. സമൂഹമാധ്യമത്തിൽ പങ്ക് വച്ച വീഡിയോയിലൂടെയാണ് കൊലവിളി. അവസരം വന്നാൽ താൻ തന്നെ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറക്കുമെന്ന് ഇയാൾ വീഡിയോയിൽ പറയുന്നത്. സംഭവം ഗൗരവമുള്ളതെന്നും അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

Advertisment

publive-image

വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാന്‍ തലവനെന്നാണ് എ.പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്യ സമരമാണെന്ന് പറഞ്ഞ കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വാരിയംകുന്നന്റെ ആക്രമണത്തിന് ഇ.എം.എസ് കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

AP ABDULLAKUTTY
Advertisment