എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ സമൂഹമാധ്യമം വഴി വധഭീഷണി മുഴക്കിയ തിരൂർ സ്വദേശിക്കെതിരെ കേസ്

author-image
admin
New Update

publive-image

Advertisment

തിരൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഫേസ്ബുക്ക്‌ വഴി വധഭീഷണി മുഴക്കിയ തിരൂർ നിറമരുതൂർ സ്വദേശിക്കെതിരെ മംഗളൂരുവിൽ കേസ്. നിറമരുതൂർ പഞ്ചായത്തിന് അടുത്ത് താമസിക്കുന്ന അമദ്കാനകത്ത് സിദ്ദീഖിനെതിരെയാണു കേസെടുത്തത്. എന്നാൽ വീട്ടിൽ തിരഞ്ഞെത്തിയ പൊലീസിന് സിദ്ദീഖ് ഗൾഫിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് നാട്ടിലെത്തിയാൽ മംഗളൂരു പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നോട്ടിസ് നൽകി പൊലീസ് തിരിച്ചു പോയി.

AP ABDULLAKUTTY
Advertisment