കുടുംബത്തിലേക്ക് പുതിയൊരംഗം എത്തിയ സന്തോഷവുമായി ശരത് അപ്പാനി

ഫിലിം ഡസ്ക്
Tuesday, January 12, 2021

യുവനടൻമാരില്‍ ശ്രദ്ധേയനായ ശരത് അപ്പാനിക്ക് കുഞ്ഞ് ജനിച്ചു. ആണ്‍കുട്ടിയാണ്. നേരത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം അറിയിച്ച് ഷെയര്‍ ചെയ്‍ത ശരത് അപ്പാനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

എല്ലാവരുടയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും ശരത് അപ്പാനി നന്ദി പറയുന്നു.
കുഞ്ഞിന്റെ ഫോട്ടോയും ശരത്‍ അപ്പാനി ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവരും ശരത് അപ്പാനിക്കും
കുഞ്ഞിനും ആശംസകള്‍ നേരുകയാണ്.

ശരത് അപ്പാനിക്ക് തിയ്യമ എന്ന ഒരു മകളുണ്ട്. തനിക്ക് ലഭിച്ചിട്ടുള്ള പേരുകളില്‍ ഡാഡി എന്നതാണ് തനിക്ക് ഏറ്റവും ഇഷ്‍ടമെന്നായിരുന്നു ശരത് അപ്പാനി പറഞ്ഞിരുന്നത്. ഇപ്പോള്‍ രണ്ടാമതും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതില്‍ സന്തോഷമുണ്ട്. എന്റെ മകളായ തിയ്യമ തന്റെ പങ്കാളിയെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നവെന്ന കാര്യം വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല. ദൈവത്തിന് ഒരുപാട് നന്ദി, ചുറ്റുമുള്ള എല്ലാ നല്ല കാര്യങ്ങള്‍ക്കുമെന്നാണ് ശരത് അപ്പാനി എഴുതിയിരുന്നത്.

×