കളഞ്ഞുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം ഇനി ആപ്പിളിന്‍റെ ഈ ആപ്പിലൂടെ കണ്ടെത്താം

author-image
ടെക് ഡസ്ക്
Updated On
New Update

കളഞ്ഞുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. താക്കോല്‍കളഞ്ഞുപോയാല്‍ ആ താക്കോലുമായി ബന്ധിപ്പിച്ചിട്ടുള്ള ആപ്പിള്‍ ടാഗ് ഫോണിലൂടേയോ മറ്റോ തിരഞ്ഞ് കണ്ടുപിടിക്കാം.

Advertisment

publive-image

മാക്ക് റൂമേഴ്സ് എന്ന വെബ്സൈറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പുറത്തുവിട്ടത്. 'ഐറ്റംസ്' എന്ന തലക്കെട്ടും താഴെ 'കീപ്പ് ട്രാക്ക് ഓഫ് യുവര്‍ എവരിഡേ ഐറ്റംസ്' എന്നും 'നെവര്‍ ലൂസ് ദെം എഗെയ്ന്‍' എന്നും സ്‌ക്രീന്‍ ഷോട്ട് ചിത്രത്തില്‍ കാണാം. 'ബി389' എന്ന കോഡ് നാമവും ഇതിലുണ്ട്.

കന്പനിയുടെ യു1 ചിപ്പും അതിനുള്ളിലുണ്ടാവും. മറന്നുവെച്ച ഫോണുകളുടെ ലൊക്കേഷന്‍ കണ്ടുപിടിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള അള്‍ട്രാ വൈഡ് ബാന്‍ഡ് സൗകര്യത്തോടെയുള്ള ചിപ്പുകളാണിവ. സ്മാര്‍ട്ഫോണുകള്‍ ഉപയോഗിച്ചാണ് ഇവ എവിടെയാണെന്ന് കണ്ടെത്തുക.

Advertisment