ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എടുത്തുപറയേണ്ട ആവശ്യമില്ല; അറിയാമോ ആപ്പിളിന്‍റെ ഗുണങ്ങള്‍!

ഹെല്‍ത്ത് ഡസ്ക്
Thursday, July 2, 2020

ആപ്പിളിന്‍റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.

ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തുവിന്‌ കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലിവര്‍, കോളണ്‍, സ്‌തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്‌ക്ക്‌ തടയാന്‍ കഴിയുമെന്ന്‌ ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞുവെന്ന്‌ കോര്ണല് യൂണിവേഴ്സിറ്റിയിലെ ഫുഡ്‌ സയന്‍സ്‌ പ്രൊഫസരപായ റൂയി ഹെയ്‌ ലിയു പറയുന്നു.നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‍ച്ചയെയും ഇവയ്‌ക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരുന്നു.

×