ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ തങ്ങളുടെ നിരയിലേക്ക് പുതിയ ടുവോനോ 660 മോഡലിനെ അവതരിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 9, 2020

തങ്ങളുടെ നിരയിലേക്ക് പുതിയ ടുവോനോ 660 മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയ  . നിർമാണത്തോട് അടുക്കുന്ന ബൈക്കിന്റെ ഡിസൈൻ പേറ്റന്റുകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുകയാണ്.

RS660 മോഡലിനൊപ്പം 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഒരു കൺസെപ്റ്റ് പതിപ്പായി ടുവോനോ 660-യെ അപ്രീലിയ പ്രദർശിപ്പിച്ചിരുന്നു. കൂടാതെ കൺസെപ്റ്റിൽ ഫീച്ചർ ചെയ്യുന്ന ലിവർ ഗാർഡുകൾ ഉൾപ്പടെയുള്ള സവിശേഷതകൾ പ്രൊഡക്ഷൻ പതിപ്പിൽ ഇടംപിടിക്കും.

RS660-ക്ക് സമാനമായ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ഉൾക്കൊള്ളുന്ന സെമി ഫെയറിംഗാണ് സ്ട്രീറ്റ്ഫൈറ്റർ ശൈലിയിൽ ഒരുങ്ങുന്ന അപ്രീലിയ ടുവോനോ 660-യിൽ വാഗ്‌ദാനം ചെയ്യുന്നത്. നേരിയ ആക്രമണാത്മക സവാരി അനുഭവത്തിനായി റിയർ സെറ്റ് ഫുട്പെഗുകളുള്ള ഉയർത്തിയ സിംഗിൾ-പീസ് ഹാൻഡിൽബാറും ഇതിന് ലഭിക്കും.

കൂടാതെ എക്‌സ്‌ഹോസ്റ്റിന് തൊട്ടുപിന്നിലായി ബെല്ലി പാൻ നീട്ടുകയും ചെയ്തിട്ടുണ്ട് കമ്പനി. അതുപോലെ തന്നെ RS660 ന് സമാനമായ 660 സിസി പാരലൽ ഇരട്ട മോട്ടോർ ആയിരിക്കും ടുവോനോ 660 പതിപ്പിനും കരുത്തേകുക.

×