30
Tuesday May 2023

കോവിഡ് മൂന്നാം തരംഗം ഭീഷണി, പ്രതിദിനം 37,000 കേസുകള്‍ വരെ ഡല്‍ഹിയില്‍ ഉണ്ടായേക്കാം ; നിര്‍ണായക നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, June 5, 2021

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മൂന്നാം തരംഗത്തില്‍ പ്രതിദിനം 37,000 കേസുകള്‍ വരെ ഡല്‍ഹിയില്‍ ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കെജരിവാള്‍ പ്രഖ്യാപിച്ചു.

മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കല്‍, രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കല്‍, ഓക്‌സിജന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയാണ് കെജരിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മരുന്നുകളുടെ ബഫര്‍ സ്റ്റോക്കും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറസിന്റെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായാണ് രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കുന്നത്. ലോക് നായക് ജയ് പ്രകാശ് ഹോസ്പിറ്റലിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ഐഎല്‍ബിഎസ്) ലുമാണ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ആറ് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും കെജരിവാള്‍ പറഞ്ഞു.

‘രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ ഒരു ദിവസം 28,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദഗ്ധരുമായുള്ള കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍, മൂന്നാം തരംഗം രൂക്ഷമാകുന്ന ഘട്ടത്തില്‍ 37,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഈ നമ്പര്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങള്‍ കിടക്കകളും ഓക്‌സിജന്‍ ശേഷിയും മരുന്നുകളും വര്‍ദ്ധിപ്പിക്കും’.

‘രണ്ടാം തരംഗത്തില്‍ ചെയ്തതുപോലെ ഡല്‍ഹി മറ്റൊരു ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 25 ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുകയും അടുത്ത ഏതാനും ആഴ്ചകളില്‍ 64 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഡല്‍ഹി ഒരു വ്യാവസായിക സംസ്ഥാനമല്ല, സ്വന്തമായി ടാങ്കറുകള്‍ ഇല്ല, പക്ഷേ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുന്നതിനായി ഞങ്ങള്‍ 25 ടാങ്കറുകള്‍ വാങ്ങും.

മറ്റൊരു ഓക്‌സിജന്‍ പ്രതിസന്ധിയുടെ സാധ്യത നേരിടാന്‍ 420 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷി സൃഷ്ടിക്കും. ഇക്കാര്യം ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി സംസാരിക്കുകയും 150 ടണ്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related Posts

More News

വരാനിരിക്കുന്ന മലയാളം ചിത്രം ജാനകി ജാനെ  കഴിഞ്ഞ ദിവസം റിലീസ് ആയി . മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ പുതിയ  വീഡിയോ ഗാനം റിലീസ് ചെയ്തു. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നവ്യാ നായരും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്കൂബ് ഫിലിംസിന്റെ ബാനറിൽ സഹോദരിമാരായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ജാനകി ജാനെ നിർമ്മിച്ചിരിക്കുന്നത്. പാർവതി തിരുവോത്ത് അഭിനയിച്ച ഉയരെ എന്ന ചിത്രത്തിന് ശേഷം ബാനറിന്റെ രണ്ടാമത്തെ നിർമ്മാണമാണ് […]

വിജേഷ് പി വിജയൻ സംവിധാനം ചെയ്ത ഒരു ഡ്രാമ ചിത്രമാണ് വിത്തിൻ സെക്കന്‍റ്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസാണ്. സുധീർ കരമന, അലൻസിയാർ, സെബിൻ സാബു, ബാജിയോ ജോർജ്, സാന്റിനോ മോഹൻ, മാസ്റ്റർ അർജുൻ സംഗീത് സരയു മോഹൻ, അനു നായർ, വർഷ ഗീക്ക്വാദ്, സീമ ജി നായർ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം ജൂൺ 2ന് പ്രദർശനത്തിന് എത്തും. ബോൾ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സംഗീത് ധർമ്മരാജൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാമനാണ്. […]

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ  താൻ കേസ് കോട് സ്പിൻ-ഓഫ് ലോഞ്ച് ചെയ്തു. സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന് പേരിട്ടിരിക്കുന്നത് ചിത്രം ഇന്നലെയാണ് ആരംഭിച്ചത്. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്റെ അവസാന റിലീസായ ന്നാ താൻ കേസ് കോഡുവിലെ  സുരേഷിനെയും സുമലതയെയും കുറിച്ചുള്ള ഒരു സ്പിൻ-ഓഫ്  ആണ് ഈ ചിത്രം. സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ   എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലാണ്   സുരേശനെയും സുമലതയെയും അവതരിപ്പിച്ച രാജേഷ് മാധവനും ചിത്രയും വീണ്ടും അഭിനയിക്കുന്നത്. തിങ്കളാഴ്ച […]

ഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ […]

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ […]

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു. 2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് […]

മഹീന്ദ്ര ആൻഡ് മഹീന്ദ്രയില്‍ നിന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക് . കൂടുതൽ പ്രീമിയമായ സ്കോർപിയോ എൻ ലോഞ്ച് ചെയ്തതിന് ശേഷവും , മുൻ പതിപ്പ് സ്കോർപിയോ ക്ലാസിക്ക് ഒരു ജനപ്രിയ ചോയിസായി തുടരുന്നു. പുതിയ പേരിലുള്ള പരുക്കൻ എസ്‌യുവി, ലോഞ്ചിൽ രണ്ട് വേരിയന്റുകളിൽ വന്നു: എസ്, എസ് 11. ഇപ്പോഴിതാ ഈ  മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്കിന് ഒരു പുതിയ മിഡ്-സ്പെക്ക് എസ് 5 വേരിയന്റ് ലഭിച്ചിരിക്കുന്നു. എന്നിരുന്നാലും, അതിന്റെ വില […]

തേക്കടി: തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ് (54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്. നിലവിൽ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ, കോട്ടയത്തെ […]

മാവേലിക്കര: ജര്‍മനിയില്‍ ജോലി വാഗ്ദാനം നൽകി യുവതിയില്‍ നിന്നും 13 ലക്ഷം  തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ. തെക്കേകര ചൂരല്ലൂര്‍ സ്വദേശിനിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്ത തൃശൂര്‍ അരുങ്ങോട്ടുകര  പൊന്നുവീട്ടില്‍ സരിത ഗോപി(34)യെയാണ്  കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തതത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കുറത്തികാട് പോലീസ് അറിയിച്ചു.  സരിതയ്ക്കെതിരെ സമാന കുറ്റകൃത്യത്തിന് കരീലകുലങ്ങര പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവെയാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.

error: Content is protected !!