തിരുവനന്തപുരം: നിലമേലില്‍ 24കാരി വിസ്മയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് വിഴിഞ്ഞത്ത് 24കാരി അര്‍ച്ചനയുടെ ദുരൂഹ മരണവും ചര്‍ച്ചയായത്. രണ്ട് മരണങ്ങളും സ്ത്രീധന പീഡനത്തെ ചൊല്ലിയാണെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/post_attachments/nwjMrG94XXTUHYSbPG52.jpg)
താൻ പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്ന് അർച്ചനയുടെ അച്ഛൻ അശോകന്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ല. സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു.
പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താൻ പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും അച്ഛൻ മാധ്യമങ്ങളോട് പറയുന്നു.
ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.