അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മതവിശ്വാസികളല്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ബി.ബി.സിയുടെ സര്‍വ്വേ റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 25, 2019

ലണ്ടന്‍ : അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മതവിശ്വാസികളല്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ബി.ബി.സിയുടെ സര്‍വ്വേ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമുള്ള അറബ് ജനതയില്‍ നടത്തിയ സര്‍വ്വേയിലാണ് മതവിശ്വാസം കുറയുന്നതായി കണ്ടെത്തിയത്.

അറബ് ലീഗ് രാഷ്ട്രങ്ങളില്‍ 13% പേര്‍ അതായത് 420 മില്യണ്‍ ആളുകളാണ് മതവിശ്വാസികളല്ലെന്ന് അവകാശപ്പെട്ടത്. 30 വയസിനു താഴെയുള്ളവരാണ് ഇതില്‍ ഭൂരിപക്ഷവും. 30 ല്‍ താഴെയുള്ളവരില്‍ 18% പേരും മതവിശ്വാസികളല്ലെന്ന് പറഞ്ഞവരാണ്.

25000 ത്തിലേറെ പേരെയാണ് സര്‍വ്വേയുടെ ഭാഗമായി അഭിമുഖം നടത്തിയത്. അറബ് ലോകത്തിലെ പൊതുവികാരം സംബന്ധിച്ച് ഗവേഷണം നടത്തുന്ന അറബ് ബാരോമീറ്റര്‍ എന്ന ഗവേഷക സംഘടനയാണ് ബി.ബി.സിക്കുവേണ്ടി സര്‍വ്വേ നടത്തിയത്. പത്ത് അറബ് രാഷ്ട്രങ്ങളിലും ഫലസ്തീനിയന്‍ അതിര്‍ത്തിയിലുമായി 2018നും 2019നും ഇടയിലാണ് സര്‍വ്വേ നടത്തിയത്.

×