കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായ അർജുൻ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തും. ഉടൻ അറസ്റ്റ് രേഖപ്പെടുത്തു. അർജുന് സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/post_attachments/G3PhHcsTDR6OG1Kcf0L7.jpg)
പ്രതി മുഹമ്മദ് ഷഫീഖിൻറെ ഫോൺ രേഖയിൽ നിന്ന് അത് വ്യക്തമായെന്നാണ് കസ്റ്റംസ് പറയുന്നത്. ഷഫീഖിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസം കസ്റ്റഡിയിൽ വിട്ടു.
സ്വർണക്കടത്തിൻറെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് അറിയിച്ചു.