കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ . അര്‍ജുന്‍ ആയങ്കിയുടെ സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ കൈവശമുള്ളത്.
/sathyam/media/post_attachments/gG3IsMf3XIY3B5hjZfeg.jpg)
അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തുമെന്നാണ് വിവരം.
25000 രൂപക്കാണ് ചെർപ്പുളശ്ശേരി സംഘം കൊടുവള്ളിക്കാരുടെ ക്വട്ടേഷൻ എടുത്തത്. കള്ളക്കടത്ത് സംഘം സ്വർണം മറ്റാരും തട്ടിയെടുക്കാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്. ഗുണ്ടാ സംഘം എന്ന രീതിയിൽ ആണ് ഇവർ കള്ളക്കടത്തിൽ ഇടപെട്ടിരിക്കുന്നത്.
കൊടുവള്ളിയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണം പലവട്ടമായി മറ്റുള്ളവർ പൊട്ടിച്ചു കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഇവർ സംരക്ഷണത്തിനായി ചെർപ്പുളശ്ശേരി സംഘത്തെ വിളിച്ചത്.