/sathyam/media/post_attachments/eE6BdKc8gZjkQEWY8YYB.jpg)
കാസര്‍കോട്: ബൈക്കില്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാനിറങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ എസ്‌എല്‍ പുരത്ത് പി എസ് അര്‍ജുന്‍ (31) ആണ് മരിച്ചത്. ദേശീയ പര്യടനത്തിന്റെ ആദ്യ ദിവസം തന്നെയാണ് യുവാവിന്റെ മരണം സംഭവിച്ചത്.
തൃശൂരില്‍നിന്ന് ദേശീയ പര്യടനത്തിനിറങ്ങിയ ഇറങ്ങിയ യുവാവ് കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അര്‍ജുന്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദേശത്ത് മെക്കാനിക്കല്‍ എന്‍ജിനിയറായ അര്‍ജുന്‍ ആറ് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ബൈക്കില്‍ രാജ്യമാകെ യാത്ര ചെയ്യുക എന്നത് അര്‍ജുന്റെ ആ​ഗ്രഹമായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ബൈക്കില്‍ തൃശൂരില്‍ നിന്നാണ് അര്‍ജുന്‍ യാത്ര തുടങ്ങിയത്. തൃശൂരില്‍ നിന്ന് വരുന്ന വഴി കൈ കുഴഞ്ഞു. തുടര്‍ന്ന് അര്‍ജുന്‍ തലശേരിയില്‍ വെച്ച് ഡോക്ടറെ കാണുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
വൈകീട്ടോടെ സുഹൃത്തായ മോഹനന്റെ വീട്ടിലെത്തി. ആദ്യ ദിവസം മോഹനന്റെ വീട്ടില്‍ താമസിച്ച് പിറ്റേ ദിനം യാത്ര തുടരാം എന്നായിരുന്നു പദ്ധതി. എന്നാല്‍ രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ചെറുവത്തൂരിലെ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us