അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് ‘അന്‍വി’, കുടുംബ ചിത്രം പങ്കുവെച്ച്‌ അര്‍ജുന്‍ അശോകന്‍

ഫിലിം ഡസ്ക്
Wednesday, January 13, 2021

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. സഹനടനായുളള വേഷങ്ങളിലാണ് അര്‍ജുന്‍ കൂടുതല്‍ തിളങ്ങിയത്. ഒപ്പം വില്ലന്‍ റോളുകളിലും താരപുത്രന്‍ അഭിനയിച്ചു.

അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി അര്‍ജുന്‍ അശോകന്‍ മാറിയത്. ബിടെക്ക്, പറവ, ജൂണ്‍, വരത്തന്‍ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി.

അടുത്തിടെയാണ് തനിക്ക് കുഞ്ഞുണ്ടായ സന്തോഷം അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചത്. ഭാര്യ നിഖിതയ്ക്കും അര്‍ജുനും പെണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു മകള്‍ ജീവിതത്തിലേക്ക് വന്ന സന്തോഷം നടന്‍ അറിയിച്ചത്.

അതേസമയം കുടുംബത്തിനൊപ്പമുളള അര്‍ജുന്‍ അശോകന്‌റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകളുടെ പേര് പറഞ്ഞുകൊണ്ടാണ് താരത്തിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്.

അന്‍വി എന്നാണ് കുഞ്ഞിന് അര്‍ജുന്‍ അശോകന്‍ പേരിട്ടത്. ചിത്രത്തില്‍ അര്‍ജുന്‍ അശോകനൊപ്പം പിതാവ് ഹരിശ്രീ അശോകന്‍, അമ്മ പ്രീത അശോകന്‍, ഭാര്യ നിഖിത തുടങ്ങിയവരും ഉണ്ട്. 2018ലായിരുന്നു അര്‍ജുന്‌റെയും നിഖിതയുടെയും വിവാഹം നടന്നത്.

×