ബോളിവുഡ് യുവ നടന്‍ അര്‍ജുന്‍ കപൂര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി

Friday, April 16, 2021

ബോളിവുഡ് യുവ നടന്‍ അര്‍ജുന്‍ കപൂര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി. ഒരു കോടിക്കടുത്താണ് ഡിഫന്‍ഡര്‍ സ്വന്തമാക്കാന്‍ അര്‍ജുന്‍ കപൂര്‍ ചെലവിട്ടത്. 110 എന്ന അഞ്ച് ഡോര്‍ പതിപ്പിന്റെ പങ്കെയ ഗ്രീന്‍ എന്ന നിറമുള്ള ഡിഫന്‍ഡര്‍ ആണ് അര്‍ജുന്‍ കപൂര്‍ സ്വന്തമാക്കിയത്.

ഡിഫന്‍ഡര്‍ നിലവില്‍ 2.0-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 300 പിഎസ് പരമാവധി കരുത്തും 400 എന്‍എം ടോര്‍ക്കും ആണ് ഈ എന്‍ജിന്‍ വികസിപ്പിക്കുന്നത്. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ടെറൈന്‍ റെസ്പോണ്‍സ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകള്‍ക്കും പവര്‍ കൈമാറും. 90-യ്ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എത്തിപ്പിടിക്കാന്‍ 8.0 സെക്കന്‍ഡും 110-ന് 8.1 സെക്കന്‍ഡും മതി.

ഇതിന് മുമ്ബ് 2017-ല്‍ തന്റെ 32-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ മസെരാട്ടിയുടെ ലെവാന്റെ എസ്‌യുവി അര്‍ജുന്‍ വാങ്ങിയിരുന്നു. മുംബൈയില്‍ 1.63 കോടി രൂപയായിരുന്നു വില. നടന്റെ പ്രത്യേക ആവശ്യപ്രകാരം ബ്ലൂ പാഷനെ മിക്ക നിറത്തിലുള്ള ആഡംബര എസ്‌യുവിയെ മസെരാട്ടി പ്രത്യേകം എത്തിച്ചു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

×