അര്‍ണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളില്‍ വച്ച്‌ അപമാനിച്ച സംഭവം; ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളില്‍ വച്ച്‌ അപമാനിച്ച സംഭവത്തില്‍ ഹാസ്യകലാകാരനെ എയര്‍ ഇന്ത്യ വിലക്കി. സ്റ്റാന്‍ഡ് അപ്‌ കൊമേഡിയന്‍ കുനല്‍ കംറയ്ക്ക് ആണ് യാത്രാ വിലക്കേര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്.

വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടാവുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയത്.സ്റ്റാന്‍ഡ് അപ്‌ കൊമേഡിയന്‍ കുനല്‍ കംറയെ നേരത്തെ ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് ഇന്‍ഡിഗോ വിലക്കിയിരുന്നു. ആറ് മാസത്തേക്ക് ആണ് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് കുനാല്‍ കംറക്ക്‌ വിലക്കേര്‍പ്പെടുത്തിയത്.

മുംബൈയില്‍ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമ പ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കംറയുടെ ചോദ്യം.

×