മുംബൈ: റിപ്പബ്ലിക് ടിവിയിലെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ടുപേര്‍ക്ക് ഭോയ്വാഡ കോടതി ഏപ്രില്‍ 27 നു ജാമ്യം നല്‍കി.ബുധനാഴ്ച അര്‍ദ്ധരാത്രി മുംബൈയില്‍ വെച്ചായിരുന്നു സംഭവം. അര്‍ണാബും ഭാര്യയും ഓഫീസില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു.
/sathyam/media/post_attachments/yAcoRZvf7rnhVQKGTDdd.jpg)
സംഭവത്തില്‍ ദമ്ബതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ഇവരെക്കുറിച്ചു പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സമ്മതിച്ചതായും അര്‍ണാബ് പറഞ്ഞിരുന്നു.
എന്നാല്‍ എഫ്‌ഐആറില്‍ പോലീസ് ഇത് രേഖപ്പെടുത്താന്‍ വിസമ്മതിച്ചതായും അര്‍ണാബ് പരാതിപ്പെട്ടു. ഇതിനിടെ നാഗ്പൂരില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറിന് മറുപടിയായി അര്‍ണാബ് തിങ്കളാഴ്ച രാവിലെ എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ തുടര്‍ച്ചയായി കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്നത് പോലെ 12 മണിക്കൂര്‍ ആണ് അര്ണാബിനെ ഇവര്‍ ചോദ്യം ചെയ്തത്.. എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ അര്‍ണാബ് ഗോസ്വാമി ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നുവെന്ന് എഫ്‌ഐആറില്‍ അവകാശപ്പെടുന്നു.