Advertisment

കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പിനെ ഏറ്റെടുത്ത് ജനങ്ങള്‍: ലോഞ്ച് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചേര്‍ന്നത് പത്ത് മില്യണിലധികം പേർ

New Update

ഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ‘ആരോഗ്യ സേതു’ വിനെ ഏറ്റെടുത്ത് ജനങ്ങള്‍. ത്ത് മില്യണിലധികം പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ്പ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

Advertisment

publive-image

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഫ്രീ ആപ്പുകളില്‍ ആരോഗ്യ സേതു ഒന്നാമതെത്തിയിരുന്നു. ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിലാണ് ആരോഗ്യ സേതു ആപ്പ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതുവരെ 10 മില്യണ്‍ ആളുകളാണ് പ്ലേ സ്റ്റോറില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ആപ്പിന് എട്ട് മില്യണിന് അടുത്ത് ഇന്‍സ്റ്റാളുകള്‍ ലഭിച്ച വിവരം നീതി ആയോഗിലെ അര്‍ണബ് കുമാര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കും. ഇന്ത്യയിലെ 11 ഭാഷകള്‍ ആരോഗ്യ സേതു ആപ്പില്‍ ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച്‌ തുടങ്ങാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്.

arogya sethu
Advertisment