അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ല, പരാതിക്കാരന്റെ ലക്ഷ്യം പണം തട്ടിയെടുക്കലായിരുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ന്യൂസ് ബ്യൂറോ, ദുബായ്
Thursday, August 22, 2019

ദുബായ്: യുഎഇയില്‍ ചെക്ക് കേസിലെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.പണം തട്ടിയെടുക്കലായിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മാത്രമല്ല കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രത്യേകിച്ച്‌ എംഎ യൂസഫലിയുടെയും ഇടപെടലാണ് ജയില്‍ മോചനത്തിന് ഇടയാക്കിയതെന്നും കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന പൂര്‍ണബോധ്യം അവര്‍ക്കുണ്ടെന്നും തുഷാര്‍ പറഞ്ഞു.

അതേ സമയം തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നെന്നും പതിനാലു വര്‍ഷം പഴക്കമുള്ള കേസില്‍ കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തുകയായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ ഈ വാദങ്ങളെയാണ് തുഷാർ തള്ളിക്കളഞ്ഞിരിക്കുന്നത്.

×