പത്താം ക്ലാസുകാരിയെ താലിചാര്‍ത്തി; വീഡിയോ വൈറലായി, ഒരുവര്‍ഷത്തിന് ശേഷം യുവാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 21, 2021

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ താലി ചാര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ കുന്നൂര്‍ സ്വദേശി ക്രിസ്റ്റഫര്‍ (23)ആണ് കൊലകൊമ്പൈ പൊലീസിന്റെ പിടിയിലായത്.ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചൈല്‍ഡ് ലൈന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയെ താലിചാര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്.

സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥിനിയും കുടുംബവും കുന്നൂരില്‍ നിന്ന് താമസം മാറിയിരുന്നു. ക്ഷേത്രത്തില്‍ വെച്ച് താലി ചാര്‍ത്തിയ വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

×