വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയുടെ സ്വകാര്യ ഭാഗത്ത്‌ ഭര്‍ത്താവ് കുപ്പിക്കയറ്റി ‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 25, 2021

ഭുവനേശ്വര്‍: വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയുടെ സ്വകാര്യഭാഗത്ത്‌ കുപ്പിക്കയറ്റി ഭര്‍ത്താവ്‌. ഒഡിഷയിലാണ്‌ മനസ്സാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്‌. ചന്ദ്രശേഖര്‍പുര്‍ സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ്‌ ചന്ദന്‍ ആചാര്യയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.

ഒട്ടോ ഡ്രൈവറാണ്‌ ചന്ദന്‍ ആചാര്യ. അഞ്ചു ദിവസം മുമ്പ്‌ രാത്രി വീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട്‌ ഇക്കാര്യം ആവശ്യപ്പെട്ട്‌ വഴക്കായി. ഒടുവില്‍ ഇരുമ്പ്‌ വടി കൊണ്ട്‌ ഭാര്യയുടെ തലയ്‌ക്കടിക്കുകയും ചെയ്‌തു.

ബോധരഹിതയായ യുവതിയുടെ സ്വകാര്യഭാഗത്ത്‌ കുപ്പി കയറ്റുകയായിരുന്നു. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തന്നെ ഭര്‍ത്താവ്‌ നിര്‍ബന്ധിക്കുന്നതായി യുവതി പൊലീസില്‍ മൊഴി നല്‍കി. നിരസിക്കുമ്പോഴെല്ലാം ക്രൂരമായി ശാരീരിക ഉപദ്രവം ഭര്‍ത്താവ്‌ നടത്തിയിരുന്നുവെന്നും യുവതി പറയുന്നു.

സംഭവത്തിന്‌ ശേഷം യുവതിയെയും ഇവരുടെ അഞ്ച്‌ വയസ്സുളള മകളെയും ചന്ദന്‍ ആചാര്യ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട്‌ ഇവരെ പൊലീസ്‌ എത്തി രക്ഷപ്പെടുത്തി സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഭര്‍ത്താവിനെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത്‌ പൊലീസ്‌ കേസെടുത്തു.

×