നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മനേകാഗാന്ധിയുടെ ഫോണ്‍കോള്‍ ! ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍

New Update

ലഖ്‌നൗ: നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെതിരെ കേസെടുക്കാനാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മനേകാഗാന്ധിയുടെ ഫോണ്‍കോള്‍ ! മനേക ഗാന്ധി സ്‌റ്റേഷനിലേക്ക് വിളിച്ചെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Advertisment

publive-image

നായയുടെ കാല്‍ തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്റ്റേഷനിലേക്ക് വിളിച്ചത് മനേക ഗാന്ധിയാണോ എന്നത് പൊലീസ് സ്ഥിരീകരിച്ചില്ല. സീതാപുര്‍ കോട്‌വാലി എസ്ഒക്കാണ് മനേക ഗാന്ധിയാണെന്ന പേരില്‍ ഫോണ്‍വിളി വന്നത്.

നായയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും തനിക്ക് അടിക്കണമെന്നും നായയുടെ ചികിത്സക്കുവേണ്ട ചെലവ് അയാളില്‍ നിന്നും ഈടാക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു.

ഫോണ്‍ വിളി വന്നത് എസ്ഒ ടിപി സിങ്ങും സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകീട്ട് ഒരു യുവാവ് കയറി വന്നു, ഫോണിന്റെ അങ്ങേതലക്കല്‍ മനേക ഗാന്ധിയാണെന്ന് പറഞ്ഞ് ഫോണ്‍ തന്നു-ടിപി സിങ് പറഞ്ഞു.

എന്നാല്‍ സംസാരിച്ചത് മനേക ഗാന്ധിയാണോ എന്നുറപ്പില്ല. എന്തായാലും നായയെ ആക്രമിച്ച രമേഷ് വെര്‍മ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ നായ ഇപ്പോള്‍ വെറ്ററിനറി ആശുപത്രിയില്‍ ചികിത്സയിലാണ്.

arrest report
Advertisment