കേരളം

കാസർകോട്ട് യുവതിയെ ഭർത്താവ് വിറക് തടി കൊണ്ട് അടിച്ചുകൊന്നു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Tuesday, July 20, 2021

കാസർഗോഡ്: കുടുംബപ്രശ്നത്തെ തുടർന്ന് ഭർത്താവ് യുവതിയെ വിറക് തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കുറത്തിക്കുണ്ട് കോളനി സ്വദേശിനി സുമിതയാണ് മരിച്ചത്.  ഭർത്താവ് അരുണ്‍ കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സുമിതയെ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.

കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

×