Advertisment

ജനാധിപത്യ ലോകത്തിനു മാതൃകയാണ് ജസീന്ത ആർഡേൺ

New Update

publive-image

Advertisment

പണവും പദവിയും പ്രശസ്‌തിയും ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ ലോകത്ത് ?

തീർച്ചയായുമുണ്ട്. പാശ്ചാത്യർ പലരും അത്തരക്കാരല്ല. രാജ്യഭരണത്തിൽ കടിച്ചുതൂങ്ങാനോ,നിവർന്നു നിൽക്കാൻപോലും കഴിയാത്ത രോഗാവസ്ഥയിലും അധികാരത്തിനായുള്ള കുതന്ത്രങ്ങൾ മെനയാനോ അവരാരും ശ്രമിക്കാറില്ല. 5 വർഷത്തെ ഭരണമേൽക്കാൻ അതുവരെ ആരോഗ്യവാനായിരിക്കുമെന്ന സ്വന്തമായ ഉറപ്പും ആരോഗ്യ സർട്ടിഫിക്കറ്റും ജനങ്ങൾക്ക് സമർപ്പിച്ചിട്ടാണ് അവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുതന്നെ. അതാണ് യഥാർത്ഥ ജനാധിപത്യ രീതി.

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ, ഫെബ്രുവരി 7 ന് രാജിവെക്കുകയാണ്. നേപ്പിയറിൽ നടന്ന ലേബർ പാർട്ടി പരിപാടിയിലാണ് വളരെ വികാരഭരിതമായ ഒരു പ്രസംഗം നടത്തി അവർ തൻ്റെ രാജിപ്രഖ്യാപനത്തിലൂടെ രാജ്യത്തെയും ലോകത്തെത്തന്നെയും അമ്പരപ്പിച്ചുകളഞ്ഞത്.

publive-image


ഓർക്കുക, അവരുടെ പാർട്ടിക്ക് പാർലമെന്റിൽ ഇപ്പോഴും ഭൂരിപക്ഷമുണ്ട്. പാർട്ടി നേതൃത്വത്തിൽ അവർക്ക് മറ്റാരും ഭീഷണിയില്ല. ഈ വർഷം ഒക്ടോബറിലാണ് അവിടെ അടുത്ത പൊതുതെരഞ്ഞെടുപ്പ് വരുന്നത്. അതുവരെ കാത്തുനിൽക്കാതെ അവർക്ക് മതിയായപ്പോൾ പാർട്ടി നേതൃപദവിയും പ്രധാനമന്ത്രി സ്ഥാനവും അവർ ഒഴിയാൻ തീരുമാനിച്ചത്.


അല്ലാതുള്ള ന്യായീകരണ കരക്കമ്പികൾ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുകയേ ഉള്ളു. കാരണം ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിക്കാത്ത അവർ ഇനി ശാന്തസുന്ദരമായ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നാണ്.

ജസീന്ത ആർഡന്റെ വാക്കുകൾ ......

" എനിക്ക് ഇത് തോന്നുന്നു അടുത്ത ടേമിന് ഞാൻ തയ്യാറല്ല. ഇത്രയും വലിയ ജോലിയോടൊപ്പം വലിയ ഉത്തര വാദിത്തവും വരുന്നു.

"ഇപ്പോൾ സമയം വന്നിരിക്കുന്നു, ഇനി 4 വർഷം നയിക്കാനുള്ള ധൈര്യം എനിക്കില്ല, അടുത്ത തിരഞ്ഞെടു പ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് കരുതി ഞാൻ പോകുന്നില്ല, നമ്മൾ വിജയിക്കും, നമുക്ക് വിജയിക്കാം എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്. തീർച്ചയായും വിജയിക്കും. ഫെബ്രുവരി ഏഴിന് ശേഷം എന്റെ രാജി പ്രാബല്യത്തിൽ വരും."

publive-image

' രാജിക്ക് പിന്നിൽ ഒരു രഹസ്യവുമില്ല. ഞാനും ഒരു മനുഷ്യസ്ത്രീയാണ് . എനിക്ക് കഴിയുന്നത്ര ഞാൻ ചെയ്തു. എനിക്ക് കഴിയുന്നിടത്തോളം ഞാൻ അത് ചെയ്തു. ഇപ്പോൾ ഞാൻ രാജിവെക്കേണ്ട സമയമായി."

" ഒരു രാജ്യത്തെ നയിക്കുന്നത് വളരെ അഭിമാനകരമായ ജോലിയാണ്. മാത്രമല്ല അത് വെല്ലുവിളി നിറഞ്ഞതുമാണ്. കഴിഞ്ഞ അഞ്ചര വർഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷങ്ങളായിരുന്നു. അത്തര മൊരു പ്രത്യേക ജോലി വളരെ വലിയ ഉത്തരവാദിത്തമുള്ളതിനാൽ ഞാൻ രാജിവെക്കുകയാണ് " ജസീന്ദ പറഞ്ഞു.

ഇതിനെ ഭീരുത്വമെന്നോ, ഒളിച്ചോട്ടമെന്നോ നമ്മുടെ പല നേതാക്കൾക്കും ന്യായീകരിക്കാമെങ്കിലും അമിതമായ അധികാരമോഹം ഒട്ടുമില്ലാത്ത നേതാക്കളാണ് പാശ്ചാത്യരാജ്യങ്ങളിൽ അധികവും എന്ന യാഥാർഥ്യം അവർ വിസ്മരിക്കുകയാണ്.

publive-image

1980 ജൂലൈ 26ന് ന്യൂസിലൻഡിലെ ഹാമിൽട്ടണിലാണ് ജസീന്ദ ആർഡേൺ ജനിച്ചത്. അവരുടെ പിതാവ് റോസ് ആർഡേൺ ഒരു പോലീസ് ഉദ്യോഗസ്ഥനും അമ്മ ലോറൽ കുക്കും ആയിരുന്നു. ജെസീൻഡയ്ക്ക് ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് 2001-ൽ 18-ാം വയസ്സിൽ ലേബർ പാർട്ടി ഓഫ് ന്യൂസിലൻഡിൽ ചേർന്നത്. അന്നത്തെ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഗവേഷകയായി ജോലി ചെയ്തു. ലളിതവും സാധാരണവുമായ ജീവിതം നയിക്കുന്ന ജസീന്ത പ്രധാനമന്ത്രിയായശേഷവും അതിൽ അണുകിട മാറ്റം വരുത്തിയില്ല.

2017-ൽ 37-ാം വയസ്സിൽ അവർ ന്യൂസിലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. അതിനു ശേഷം ഇതുവരെ പല പ്രതിസന്ധികളും മികച്ച രീതിയിൽ കൈകാര്യം ചെയ്‌തുകൊണ്ട് അവർ കൂടുതൽ ജനപ്രിയയായി മാറി.

കൊവിഡ്-19-ന്റെയും ഒമിക്‌റോണിന്റെയും ഭീഷണിയെത്തുടർന്ന് 2022-ൽ ജസീന്ദ ആർഡെൻ തന്റെ വിവാഹം രണ്ടുതവണ റദ്ദാക്കിയിരുന്നു.അതിനു കാരണമായി പകർച്ചവ്യാധി മൂലം രാജ്യത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് അന്ന് ജെസീന്ദ പറഞ്ഞത്.

" നിയന്ത്രണങ്ങൾക്കും കർശനതയ്ക്കും ക്ഷമാപണം. ഞാൻ നിങ്ങളോടൊപ്പമുണ്ട്, എന്റെ വിവാഹവും റദ്ദാക്കുന്നു. 2021-ൽ ടിവി അവതാരകൻ ക്ലാർക്ക് ഗെയ്‌ഫോർഡിനെ ജെസീൻഡ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു, എന്നാൽ കൊവിഡ് കാരണമാണ് അവർക്ക് അത് റദ്ദാക്കേണ്ടി വന്നത്.

publive-image

പ്രധാനമന്ത്രിയായി 8 മാസം കഴിഞ്ഞപ്പോൾ അവർ അമ്മയായി. ജസീന്ദയ്ക്കും അവരുടെ പ്രതിശ്രുത വരനും ഏകദേശം നാല് വയസ്സുള്ള ഒരു മകളുണ്ട്. 'നിവ് തെ അരോഹ ആർഡൻ ഗെഫോർഡ്' എന്നാണ് മകളുടെ പേര്. മകൾ ജനിച്ചതിന് ശേഷം ജെസീൻഡയും ഗെയ്‌ഫോർഡും സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുടെ പേരും അർത്ഥവും വെളിപ്പെടുത്തി. 'നീവ്' എന്നാൽ പ്രകാശം അല്ലെങ്കിൽ ഐസ്, 'തേ അരോഹ' എന്നാൽ സ്നേഹം. അത് ഒരു മലയുടെ പേരാണ്. ജസീന്തയുടെ കുട്ടിക്കാലം അങ്ങനെയൊരു മലയോര പട്ടണത്തിലാണ് അവർ കഴിഞ്ഞിരുന്നത്.

അധികാരത്തിലിരിക്കെ അമ്മയാകുന്ന ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജെസീൻഡ. 1990-ൽ അധികാരത്തിലിരുന്നപ്പോൾ അമ്മയായ പാക്കിസ്ഥാന്റെ ബേനസീർ ഭൂട്ടോയായിരുന്നു ആദ്യ വനിത. അപ്പോൾ അവരുടെ പ്രായവും 37 വയസ്സായിരുന്നു.

2017ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ജെസീൻഡ ഗർഭിണിയായിരുന്നു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത് 8 മാസത്തിനുള്ളിൽ അവർ അമ്മയായി.

2018-ൽ ജസീന്ദ ആർഡേൺ തന്റെ മൂന്ന് മാസം പ്രായമുള്ള മകളുമായി ഐക്യരാഷ്ട്രസഭയുടെ അസംബ്ലി ഹാളിൽ എത്തി. അസംബ്ലി ഹാളിൽ ഭർത്താവ് ക്ലാർക്ക് ഗേഫോർഡിനൊപ്പം മകളെ കൊഞ്ചിക്കുന്നതും കളിപ്പിക്കുന്നതും അന്ന് ലോകമെല്ലാം കണ്ടതാണ്.

publive-image

2021 മെയ് മാസത്തിൽ ഫോർച്യൂൺ മാഗസിൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണിന് ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് നൽകിയത്. ക്രൈസ്റ്റ് ചർച്ച് സംഭവവും വൈറ്റ് ഐലൻഡിലെ അഗ്നിപർവ്വത സ്ഫോടനവും കൊറോണ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിലെ മികവുറ്റ പ്രവർത്തനവുമാണ് അവരെ ഈ സ്ഥാനത്തിനര്ഹയാക്കിയത്.

ക്രിസ് ഹിപ്കിംഗ്‌സ്‌ ( അവസാന ചിത്രം ) ആണ് അടുത്ത ന്യൂസിലാൻഡ് പ്രധാനമന്ത്രിയാകുക.

Advertisment