മോട്ടോർ വാഹന നിയമം സെക്ഷൻ 130 പ്രകാരം പൊതുസ്ഥലത്ത് വച്ച് യൂണിഫോം ധരിച്ച പോലീസ് ഓഫീസറോ, വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കാർ / ഇരുചക്ര വാഹനങ്ങളുടെ രേഖകൾ ആവശ്യപ്പെട്ടാൽ, ഡ്രൈവർ അവ നൽകുവാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇത്തരം രേഖകൾ കൈയിൽ കൊണ്ടു നടക്കേണ്ട ആവശ്യമില്ല. നിയമപ്രകാരം എം പരിവാഹൻ ആപ്പിലോ, ഡിജിലോക്കർ ആപ്പിലോ വാഹനത്തിന്റെ രേഖകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ അധികാരികൾ സ്വീകരിക്കേണ്ടതാണ്.
എന്നാൽ രേഖകൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാതിരിക്കുകയും മറ്റു കാരണങ്ങളാൽ അത്തരം രേഖകൾ കൈവശം ഇല്ലാതിരി ക്കുകയും ചെയ്താൽ അച്ചടക്കത്തോടു കൂടിയും, മര്യാദയോടുകൂടിയും ഉദ്യോഗസ്ഥന്മാരെ അത്തരം സംഗതികൾ ബോധ്യപ്പെടുത്തേണ്ടതാകുന്നു.
നിങ്ങളുടെ കൈവശം ലൈസൻസ് നിർബന്ധമായും ഉണ്ടാകേണ്ടതാണ്. ലൈസൻസ് അധികാരികൾക്ക് നല്‍കിയാല്‍ റെസിപ്റ്റ് ലഭിക്കണം. തുടർന്ന് ആവശ്യപ്പെടുന്ന രേഖകൾ 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത രേഖകൾ നേരിട്ടോ, രജിസ്റ്റർഡ് പോസ്റ്റ് മുഖേനയോ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന് സമർപ്പിച്ചാൽ മതിയാകുന്നതാണ്.
അധികാരികൾ നൽകുന്ന ചല്ലാന്‍ (challan) ഒരു കോര്‍ട്ട് ഓര്‍ഡര്‍ അല്ലാത്തതുകൊണ്ട്, പിഴ അടക്കാതെ തന്നെ അത്തരം ചല്ലാനുകൾ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്.
രേഖകൾ സമർപ്പിക്കുവാൻ 15 ദിവസങ്ങൾ ഉടമയ്ക്ക് നൽകിയില്ലായെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ, രേഖകൾ കൈവശം ഇല്ലായെന്ന കാരണത്താലുള്ള പിഴ അടയ്ക്കുവാനുള്ള ബാധ്യത ഉടമയ്ക്ക് ഉണ്ടായിരിക്കില്ല.
അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ഏഴുദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കേണ്ടതുമാണ്. (Section 158(3).)
തയ്യാറാക്കിയത്
Adv. K. B Mohanan (Consumer Complaints & Protection Society.)