/sathyam/media/post_attachments/8JodDdY3KVdvr12KEUHV.jpg)
ജർമ്മൻഫോട്ടോഗ്രാഫറായ 27 കാരൻ സസാൻ അമീർ (Sasan Amir) ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു നിത്യസന്ദർശകനാണ്. വന്യമൃഗങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ സാഹസികമായ രീതിയിൽ പകർത്തുക അദ്ദേഹത്തിൻ്റെ ഹോബിയാണ്.
/sathyam/media/post_attachments/mkZaQolJq6Mu6UY06uOk.jpg)
ഇത്തവണ വളരെ വേറിട്ട അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. നല്ല ഒരു ദൃശ്യത്തിനുവേണ്ടി സുരക്ഷി തമായ ഒരു സ്ഥലത്തു തൻ്റെ ക്യാമറയുമായി നിലയുറപ്പിച്ച അദ്ദേഹത്തിനുനേരേ ഒരു ചീറ്റ പാഞ്ഞടുക്കു കയായിരുന്നു. ഭയന്ന അദ്ദേഹവും സഹായിയും പിൻവാങ്ങാനുള്ള തയ്യറെടുപ്പ് നടത്തുമ്പോൾ ചീറ്റ ദൂരത്തായി വന്നുനിന്നു.
/sathyam/media/post_attachments/MQZMM39YnFYMpQ6maRP9.jpg)
അൽപ്പം അങ്കലാപ്പോടെ നിലകൊണ്ട അമീറിനടുത്തേക്ക് ചീറ്റ മെല്ലെമെല്ലെ നടന്നുവന്നു. അതെന്തോ പറയാൻ വെമ്പുന്നതുപോലെ അദ്ദേഹത്തിനുതോന്നി. പിന്നീട് നടന്നതെല്ലാം ഈ ചിത്രങ്ങൾ പറയും..
വീണ്ടും വരുമെന്ന വാഗ്ദാനം നൽകി അമീർ പിരിഞ്ഞപ്പോൾ കാഴ്ചമറയും വരെ ചീറ്റ അവരെ നോക്കി അവിടെത്തന്നെ നിലയുറപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us