ആര്‍ആര്‍ആര്‍ ടീമംഗങ്ങൾ ഓസ്കാർ അവാർഡ് ചടങ്ങിൽ പങ്കെടുത്തത് 20 ലക്ഷം രൂപയുടെ വീതം ടിക്കറ്റ് വാങ്ങി !

New Update

publive-image

ആര്‍ആര്‍ആര്‍ ടീമംഗങ്ങൾ 20 ലക്ഷം രൂപയുടെ വീതം ടിക്കറ്റ് വാങ്ങിയാണ് ഓസ്കാർ അവാർഡ് ചടങ്ങിൽ പങ്കെടുത്തത്. രാജമൗലി, ജൂനിയർ എന്‍ടിആര്‍, രാംചരൻ എന്നിവർക്ക് ഓസ്‌ക്കാർ വേദിയിൽ സൗജന്യ പാസ്സ് അനുവദിച്ചില്ല. ഓരോരുത്തരും 25000 ഡോളർ അതായത് 20.60 ലക്ഷം രൂപ വീതം മുടക്കി ടിക്കറ്റെടുത്താണ് ഓസ്‌ക്കാർ അവാർഡ് ചടങ്ങുകൾ കണ്ടത്.

Advertisment

ആര്‍ആര്‍ആര്‍ സിനിമയുടെ സംഗീത സംവിധായകൻ കീരവാനി, നാട്ടു നാട്ടു ഗാനരചയിതാവ് ചന്ദ്രബോസ് ഇവരുടെ ഭാര്യമാർ എന്നിവർക്കുമാത്രമാണ് ഫ്രീ പാസ്സ് നൽകപ്പെട്ടത്. അതാണ് ഓസ്കാറിലെ രീതി. അവാർഡിലേക്ക് നോമിനേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഫ്രീ പാസ്സ് ലഭിക്കുകയുള്ളു.

ടിക്കറ്റ് എടുത്തെങ്കിലും രാജമൗലി ഉൾപ്പെടെയുള്ളവർക്ക് സദസ്സിൽ ഏറ്റവും പിൻനിരയിൽ സീറ്റുകൾ നൽകിയതും വിവാദമായി. മാത്രവുമല്ല ആര്‍ആര്‍ആര്‍ ചിത്രത്തെ ബോളിവുഡ് സിനിമ എന്ന് ഓസ്കാർ സമിതി വിശേഷിപ്പിച്ചതിനെയും രാജമൗലി ശക്തമായി എതിർത്തു.

തൻ്റെ ചിത്രം ബോളിവുഡ് സിനിമയല്ല, തെലുഗു സിനിമയാണെന്ന് രാജമൗലി പരസ്യമായി പ്രതികരിച്ചു. ബോളിവുഡുമായി തന്റെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഡൂരി ശ്രീശൈല ശ്രീ രാജമൗലി( Koduri Srisaila Sri Rajamouli ) എന്ന എസ്എസ്‌ രാജമൗലി 2001 മുതൽ ഇതുവരെ സംവിധാനം നിർവഹിച്ച 12 സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സൗഭാഗ്യം ഇന്ത്യയിൽ മറ്റൊരു സംവിധായകനും ലഭിച്ചിട്ടില്ല.

മറ്റൊന്നുകൂടി നാട്ടു നാട്ടു എന്ന് പറഞ്ഞാൽ തെലുങ്കിൽ നൃത്തം ചെയ്യൂ എന്നാണർത്ഥം.

പ്രകാശ് നായര്‍ മേലില

Advertisment