ബ്രൂവറി മുതല്‍ എ.ഐ ക്യാമറ വരെ ! രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ഇന്നും നിലനില്‍ക്കുന്നു; ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാട് സംശയമുണര്‍ത്തുന്നു

New Update

publive-image

Advertisment

രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ എല്ലാം ഇന്നും നിലനിൽക്കുന്നു, വസ്തുതാവിരുദ്ധമായ ഒരു ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടില്ല.

ബ്രൂവറീ - ഡിസ്റ്റിലറി , സ്പ്രിംഗ്ളർ , പമ്പയിലെ മണൽക്കടത്തു മുതൽ ലൈഫ് മിഷൻ വരെ എല്ലാ ആരോ പണവും ഉന്നയിച്ചത് വസ്തുതകളുടെ പിന്‍ബലത്തോടെയാണ്..

സർക്കാർ ഏറ്റെടുക്കുന്ന എല്ലാ ഇടപാടുകളിലും അഴിമതി വ്യാപ്തമാണെന്ന ധാരണ പൊതുജനത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.

അഴിമതി ആരോപണങ്ങളിൽ സർക്കാരിന്റെ പല നിലപാടുകളും സംശയമുണർത്തുന്നതാണ്.വ്യക്തമായ മറുപടിപറയാനോ കാര്യമായി പ്രതിരോധിക്കാനോ അവർക്കു കഴിയുന്നില്ല.

കെ.റെയിൽ, പെട്രോൾ - ഡീസൽ സെസ്, മദ്യം, പെർമിറ്റ് , ഭവനനിർമ്മാണ അസംസ്കൃത വസ്തുക്കളുടെയു ൾപ്പെടെ വൻ വിലവർദ്ധന, എ.ഐ. ക്യാമറകൾ, മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയും അകമ്പടി വാഹന വ്യൂഹവും, പോലീസ് അതിക്രമങ്ങളുമൊക്കെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയ ഘടകങ്ങളാണ്.

ശബരിമല വിഷയത്തിൽ നഷ്‌ടമായ ജനപിന്തുണ വളരെ സാഹസികമായി തിരിച്ചുപിടിച്ച് രണ്ടാമതും അധികാരം കയ്യാളിയ ഇടതുപക്ഷം വീണ്ടും പഴയതിലും ദയനീയമായ നിലയിലേക്കാണ് പോയ്ക്കൊണ്ടി രിക്കുന്നത് എന്ന് പറയാതെ വയ്യ.

ജനവികാരം നേരിട്ടറിയുന്ന താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങൾ പാർട്ടി നേതൃത്വത്തെയും ഭരണനേതൃത്വ ത്തെയും വിവരങ്ങൾ ധരിപ്പിക്കേണ്ടതാണ്. നേതൃത്വം കൈക്കൊള്ളുന്ന ജനവിരുദ്ധ നിലപാടുകളെ അടിമുടി കണ്ണടച്ച് ന്യായീകരിക്കുന്നത് ജനാധിപത്യരീതിയല്ല. പാർട്ടി ഫോറങ്ങളിൽ പാർട്ടിയെ വിമർശിക്കാനും തിരു ത്താനും പ്രവർത്തകർക്ക് കഴിയണം.

ബിജെപി കേരളത്തിൽ അവരുടെ നില മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്. ക്രിസ്ത്യൻ മത വിഭാ ഗത്തെ ഒപ്പം നിർത്താനുള്ള അവരുടെ നീക്കങ്ങൾക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പൊതുവേ പലരുടെയും മനോഭാവത്തിൽ മാറ്റം വന്നതായും കാണാൻ കഴിയുന്നു. നാട്ടിൻ പുറങ്ങളിൽ ഇതാണവസ്ഥയെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ എന്താകും സ്ഥിതി ? എന്തായാലും കേരളത്തിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ക്രിസ്തീയ സമൂഹത്തിലെ നല്ലൊരു വിഭാഗത്തെ ഒപ്പം കൂട്ടാനായാൽ ബിജെപി യെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാകും.

ഇടതുപക്ഷത്ത് ഒരു നേതൃമാറ്റം അനിവാര്യമായെന്ന് കരുതേണ്ടിയിരിക്കുന്നു. ഭരണമികവിന് അതൊരുപക്ഷേ ഉപകാരപ്രദമായേക്കാം. പുതിയ ആശയങ്ങളും കാഴ്ചപ്പാടും പുതിയ സംവിധാനത്തിലൂടെ ഉരുത്തിരിയാനും അതിടയാക്കും.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ബാക്കിയാണ്. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ കേരളത്തിൽ 2019 ന്റെ തനിയാവർത്തനം സംഭവിച്ചാൽ അത്ഭുതപ്പെടാനില്ല.

-പ്രകാശ് നായര്‍ മേലില

Advertisment