02
Friday June 2023
ലേഖനങ്ങൾ

ഇത് ഒരു സമ്പൂർണ്ണ മാതൃകാഗ്രാമം – ഗംഗാദേവിപ്പള്ളി മോഡൽ വില്ലേജ്

പ്രകാശ് നായര്‍ മേലില
Sunday, May 7, 2023

മ്പലം, പള്ളി, മസ്ജിദ്, ഗുരുദ്വാര ഒന്നുമിവിടെയില്ല. തികഞ്ഞ സാഹോദര്യത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും നാട്.

ഗംഗാദേവിപ്പള്ളി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഈ മാതൃകാഗ്രാമം സ്ഥിതിചെയ്യുന്നത്. വാറങ്കൽ ടൗണിൽ നിന്നും കേവലം 12 കിലോമീറ്റർ ദൂരെയാണ് ഗംഗാദേവിപ്പള്ളി.

നമുക്ക് ഈ ഗ്രാമത്തിൽനിന്നും വളരെയേറെ പഠിക്കാനുണ്ട്. സമയമുള്ളവരും സഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്ന വരും ചിട്ടയുള്ള ജീവിതരീതികൾ കണ്ടു പഠിക്കാനാഗ്രഹിക്കുന്നവരും ഒരു തവണ ഗംഗാദേവിപ്പള്ളി ഗ്രാമത്തിലേക്ക് പോകണം. വാറങ്കൽ ടൗണിൽ നല്ല താമസസൗകര്യമുള്ള ഹോട്ടലുകൾ ലഭ്യമാണ്. അവിടെ താമസിച്ചുകൊണ്ട് ഗ്രമത്തിലേക്ക് പോകാം ഒരു ദിവസം അവിടെ ചുറ്റിക്കറങ്ങി അവരുടെ അടുക്കും ചിട്ടയുമായ ജീവിത രീതികൾ ആവോളം കണ്ടുമടങ്ങാം.

വാറങ്കൽ വലിയ റെയിവേ സ്റ്റേഷനാണ്. വിശാലമായ ഒരു എയർപോർട്ട് അവിടെ സജ്ജമാണെങ്കിലും വിമാനസർവീസുകൾ ആരംഭിച്ചിട്ടില്ല.

മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന ആദര്‍ശഗ്രാമം യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്‌ ഇവിടെയാണ്‌.

ആദ്യമായി ഇതാ ഈ മാതൃകാഗ്രാമത്തിന്‍റെ സവിശേഷതകള്‍ :-

1. സാക്ഷരത 100 %.

2. 22 വര്‍ഷങ്ങളായി ഒരു വീട്ടിലും രണ്ടില്‍ കൂടുതല്‍ കുട്ടികളില്ല.

3. എല്ലാ വീട്ടിലും ടോയിലറ്റ് ഉണ്ട്.

4. കഴിഞ്ഞ 32 വര്‍ഷമായി ഈ ഗ്രാമത്തില്‍ മദ്യനിരോധനമാണ്.

5. എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

6. 32 വര്‍ഷമായി ഗ്രാമത്തില്‍ ഒരു കുറ്റകൃത്യവും നടന്നിട്ടില്ല.

7. ഗ്രാമത്തിന്‍റെ വികസനത്തിന് 25 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

8. ഒരു രൂപയ്ക്ക് സ്വന്തം പ്ലാന്റിൽ നിന്നും 20 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ലഭ്യമാണ്.

9. വെള്ളം പാഴാക്കാതിരിക്കാന്‍ പദ്ധതികള്‍, സമ്പൂർണ്ണ മാലിന്യ സംസ്കരണം.

10 . തര്‍ക്കങ്ങള്‍ പഞ്ചായത്തിടപെട്ടു രമ്യമായി പരിഹരിക്കുന്നു.

11. ഗ്രാമത്തില്‍ മുഴുവന്‍ ടാര്‍ ,കോണ്‍ക്രീറ്റ് റോഡുകള്‍ മാത്രം.

12. മഴവെള്ളം സംഭരിക്കുന്നതിനും, വൃക്ഷങ്ങള്‍ നടുന്നതിനും തുടര്‍ സംവിധാനങ്ങള്‍.

13. സ്വന്തം പഞ്ചായത്ത് കെട്ടിടം, മീറ്റിംഗ് ഹാള്‍, പാര്‍ക്ക്.

14. പത്താം ക്ലാസ് വരെയുള്ള സ്കൂള്‍.

15. ദിവസവും എല്ലാവർക്കും കൃത്യമായ കായിക പരിശീലനം, വ്യക്തിത്വ വികസന ക്‌ളാസ്സുകൾ, പരിസ്ഥിതിയെപ്പറ്റിയുള്ള അവബോധനം.

16. തൊഴിൽ പരിശീലനവും ചെറുകിട തൊഴിൽ സംരംഭങ്ങളും വിപണി കണ്ടെത്താനുള്ള സമിതികളും.

17 . ഗ്രാമം മുഴുവൻ ഇന്റർനെറ്റ് സംവിധാനവും സിസിടിവി ക്യാമറകളും.

18 . പബ്ലിക് അഡ്രസ്സ് സിസ്റ്റം കൂടാതെ വയോജന സംരക്ഷണ സ്‌കീമും കേന്ദ്രവും.

19 .കഴിഞ്ഞ 15 വർഷമായി പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്നവരോ, സ്‌കൂളിൽ അഡ്‌മിഷനെടുക്കാത്തവരോ ആരുമില്ല.

20. എല്ലാ ഗ്രാമീണർക്കും 100 % ഇൻഷുറൻസ് പരിരക്ഷയും, കാർഷിക ലോൺ തിരിച്ചടവിൽ 100 % കൃത്യതയും.

സർവ്വോപരി കൃത്യമായ മാലിന്യ സംസ്കരണവും, ശുചീകരണവും മൂലം ഈ ഗ്രാമം ഒരു സമ്പൂർണ്ണ കൊതുക് നിവാരണ മേഖലയുമാണ് (Mosquito-free area).

ടോയിലറ്റ് ,റോഡുകള്‍,ജലസേചനം ഇവയൊക്കെ പൂര്‍ത്തിയായശേഷം ജില്ലാ കലക്റ്റര്‍ നേരിട്ടെത്തി ധനസഹായം നല്‍കുകയായിരുന്നു.

പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന ഗംഗാദേവിപ്പള്ളി ഗ്രാമത്തിന് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ ഈ ഗ്രാമത്തെ പലവേദികളിൽ മാതൃകയാക്കി പ്രശംസിക്കാറുണ്ട്.

1995 ലും 2006 ലും ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെ സർപ്പഞ്ച് ഉൾപ്പെടെ പ്രതിനിധികൾ മുഴുവനും വനിതകളായിരുന്നു. 1995 ൽ സംസ്ഥാന സർക്കാർ ഇതിനെ ഒരു സ്‌പെഷ്യൽ പഞ്ചായത്തായി അപ്ഗ്രേഡ് ചെയ്യുക യുണ്ടായി. 2007 ൽ കേന്ദ്രസർക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായും ഗംഗാദേവിപ്പള്ളിയെ തെരഞ്ഞെടുത്തിരുന്നു.

അടുത്തിടെ ഗംഗാദേവിപ്പള്ളിയുടെ വികസനമാതൃകയിൽ സംതൃപ്തനായ തെലങ്കാന മുഖ്യമന്ത്രി, അവിടെ 100 കെവി പവർ പ്ലാന്റുൾപ്പെടെ ഗ്രാമത്തിലെ വികസനപദ്ധികൾക്കായി 10 കോടി രൂപസഹായധനമായി പ്രഖ്യാപിച്ചതുകൂടാതെ ഗ്രമത്തിൽ ഒരു റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കുന്ന പ്രഖ്യാപനവുമുണ്ടായി. ഗംഗാ ദേവിപ്പള്ളിയുടെ മാതൃക ഉൾക്കൊണ്ട് തെലങ്കാനയിലെ 3 വില്ലേജുകൾ കൂടി മാതൃകാഗ്രമമായി മാറാനുള്ള തയ്യാറെടുപ്പിലാണ്.

കൂടാതെ ഗുജറാത്തിലെ പൻസാരി( Punsari ) മഹാരഷ്ട്രയിലെ ഹിവാരെ ബസാർ (Hiware Bazar) എന്നീ ഗ്രാമങ്ങളും ഗംഗാദേവിപ്പള്ളിപോലെ മോഡൽ ആദർശ ഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയും ഗംഗാദേവിപ്പള്ളി ഗ്രാമവികസനമാതൃകയാണ് അതേപടി പ്രവർത്തികമാക്കിവരുന്നത്.

ഗംഗാദേവിപ്പള്ളി ഗ്രാമത്തില്‍ വര്‍ഷത്തിലൊരിക്കല്‍ പൊതു ഉത്സവം കൊണ്ടാടുന്നു.അല്ലാതെ മതപരമായ പൊതുചടങ്ങുകള്‍ ഒന്നും നടത്താറില്ല. പല സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും വരെ പ്രതിനിധികള്‍ ഈ ഗ്രാമത്തെപ്പറ്റി പഠിക്കാന്‍ വന്നെത്തുന്നുണ്ട്. ഗംഗാദേവിപ്പള്ളിയിലെ ആകെ ജനസംഖ്യ 1352 ആണ്. ഗംഗാദേവിപ്പള്ളിയിൽ ഒരു മുസ്‌ലിം കുടുംബമുണ്ട്. മറ്റെല്ലാവരും ഹിന്ദുക്കളാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളും,വിദ്യാർത്ഥികളും, എന്‍ജിഒമാരും ഗംഗാദേവിപ്പള്ളിയിലെ വികസനവും ജീവിതശൈലികളും കണ്ടു മനസ്സിലാക്കാൻ നിരവധിയായി എത്താറുണ്ട്.

-പ്രകാശ് നായര്‍ മേലില

More News

മെക്‌സിക്കോ സിറ്റി: കോൾ സെന്റർ ജീവനക്കാരുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. 45 ബാഗുകളാണ് അന്വേഷണസംഘം കാട്ടിൽനിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങൾ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്നാണ് വിവരം. മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപൻ നഗരത്തിലാണ് കഴിഞ്ഞയാഴ്ച എട്ടുപേരെ […]

സാമ്പത്തിക ലാഭങ്ങൾക്കുവേണ്ടിയുള്ള വനനശീകരണം പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകും. ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കും. ഭൂമിയിൽ നമുക്ക് ജീവിക്കാൻ മരങ്ങൾ ആവശ്യമാണ് എന്നത് ഏറെ പ്രാധാന്യത്തോടെ നാം ഓർമ്മിക്കേണ്ടതാണ്. മനുഷ്യർക്കും ജീവിതകാലം മുഴുവൻ ഉപയോഗപ്രദമാകുന്ന വലിയ അളവിലുള്ള ആവാസവ്യവസ്ഥാ വിഭവങ്ങൾ മരങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ നാം ശ്വസിക്കുന്ന ഓക്സിജൻ അവ നൽകുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. വന-പരിസ്ഥിതി വ്യവസ്ഥകളുടെ രൂപീകരണത്തിലും ജൈവവൈവിധ്യ പരിപാലനത്തിലും മരങ്ങൾ വലിയ […]

ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍, പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ […]

കൊല്ലം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പഞ്ചായത്ത് വകുപ്പിലെ എൽ.ഡി ക്ലർക്ക് പിടിയിൽ. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിരതൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതിയെ പിടികൂടിയത്.2021 ഫെബ്രുവരിയിലാണ് ഇയാളുടെ ആദ്യ വിവാഹം നടന്നത്. ഈ വിവാഹബന്ധം നിലനിൽക്കവെ ചീരാണിക്കര സ്വദേശിനിയായ മറ്റൊരു യുവതിയെ കല്യാണം കഴിക്കാനായി ഇവരുടെ മാതാപിതാക്കളുമായി ആലോചിക്കുകയും 2022 മെയിൽ വിപുലമായ രീതിയിൽ 1400ഓളം പങ്കെടുത്ത ചടങ്ങിൽ […]

മുംബൈ : രാജ്യത്ത് ഏറെ വിവാദമുയര്‍ത്തിയ കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ ആരവമുയര്‍ത്തുന്ന കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനയുമായാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ ഷായാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നല്‍കിയത്. ഇസ്ലാം മതത്തിന്റെ പേരില്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു, തീവ്രവാദികള്‍ എങ്ങനെയാണ് പരിശീലനം നല്‍കുന്നത് എന്നിവ എടുത്തുകാണിച്ച് കേരള സ്റ്റോറി രണ്ടാം ഭാഗമാക്കാമെന്ന് സംവിധായകന്‍ […]

ഡല്‍ഹി: ആയാനഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായി കെ.എസ് വര്‍ഗീസിനെയും സെക്രട്ടറിയായി സതീഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്‍റ്), സന്തോഷ് മാത്യു (ജോയിന്‍റ് സെക്രട്ടറി), വൈ. രാജന്‍ (ട്രഷറര്‍), പി.ഒ സോളമന്‍ (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ ആർ വിക്രമൻ വിരമിച്ചു. ന്യൂ ഡൽഹി ലോധി കോളനി മെഹർ ചന്ദ് മാർക്കറ്റ് എഫ്-20 എംസിഡി സ്റ്റാഫ് ക്വാർട്ടേഴ്സിലെ താമസക്കാരനായ വിക്രമന്‍ അങ്കമാലി വട്ടപ്പറമ്പ് സ്വദേശിയാണ്.

ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.

error: Content is protected !!