Advertisment

സ്നേഹവും സഹാനുഭൂതിയും സമന്വയിച്ച ജീവചരിത്ര പുസ്തകം 'ഒരു ജനകീയന്റെ ചവിട്ടടിപ്പാത' 

New Update

publive-image

Advertisment

ഒരു ജനകീയൻ്റെ ചവിട്ടടിപ്പാത എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് ഏറെ ആവേശം തോന്നാം. പുരോഗമനാശയുൾകൊണ്ട്, ശ്രീനാരായണ ഗുരുദേവൻ്റെ മാർഗ്ഗം, രാഷട്രീയത്തിലുo, കലാ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലും, വ്യവസായ മേഖലയിലും മനസ്സാ വാചാ കർമ്മണ പ്രവർത്തിയ്ക്കുന്ന ചില വ്യക്തിത്വങ്ങളായിരുന്നു ഇ.എം.സ്, കെ. കേളപ്പൻ, ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തുള്ള, പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയ പുരോഗമനാശയക്കാർ.

അതതു മേഖലയിൽ അവർ കഴിവു തെളിയിച്ചതിൻ്റെ അടിസ്ഥാന കാരണം ശ്രീനാരായാണഗുരു ദർശനങ്ങളാണെന്നു പറയാം. ഇവിടെ എടുത്തു സൂചിപ്പിയ്ക്കപ്പെട്ടവർ മാത്രമല്ല. നമ്മുടെ സമാജത്തിനും അകത്തും പുറത്തുമുള്ള ഉന്നത വ്യക്തിത്വങ്ങളുടെ വിജയരഹസ്യവും മറ്റൊന്നല്ല.

അങ്ങനെയുള്ളവരിൽ ഒരു സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് തൻ്റെ കർമ്മമണ്ഡലങ്ങളിൽ ശോഭിച്ച് സമൂഹത്തിന് നന്മയും വെളിച്ചവും നൽകിയ ഒരു മഹാ വ്യക്തിത്വത്തിനുടമയാണ്‌ പെരിന്തൽമണ്ണയിൽ കഴിയുന്ന പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ.

അദ്ദേഹത്തിൻ്റെ ഓരോരോ പ്രവർത്തനങ്ങളിലും ശ്രീനാരായണ ഗുരുദേവൻ്റെ കയ്യൊപ്പുണ്ടായിരുന്നു. സാഹിത്യകാരനും, സിനിമാ ഡയറക്ടറുമായ, കെ.എസ് ഹരിഹരൻ എഴുതിയ 'ഒരു ജനകീയൻ്റെ ചവിട്ടടിപ്പാത' എന്ന ജീവചരിത്രം, ഉണ്ണിയേട്ടൻ്റെ യഥാതഥമായ ജീവിതയാത്ര തന്നെയാണ്.

ശ്രീനാരായണീയർക്കെന്നപോലെ, സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും, ഉപകാരപ്രദവും മാതൃകയാക്കാവുന്നതുമായ ഗ്രന്ഥം തന്നെയാണത്. സ്വപ്രയത്നം കൊണ്ട് സമൂഹത്തിൻ്റെ ഉന്നതിയിലെത്തിയ ഉണ്ണിയേട്ടൻ്റെ വിജയരഹസ്യം ഗുരുദേവൻ്റെ ദർശന സ്വാധീനമാണെന്ന് പുസ്തകത്തിൽ പറയാതെ പറഞ്ഞിരിയ്ക്കുന്നു.

തൊടുന്ന മേഖലയിലൊക്കെ പൊന്നുവിളയ്ക്കാൻ ഉണ്ണിയേട്ടനെ സഹായിച്ചതും അദ്ദേഹം ഉൾക്കൊണ്ട ഗുരുദേവ ആദർശങ്ങളൊന്നുകൊണ്ടാണ്. കുടുംബത്തെ പോലെ സമൂഹത്തേയും സ്നേഹിയക്കാനും, സഹായിയ്ക്കാനും, ഒരു കുടക്കീഴിൽ നിർത്താന്നും അദ്ദേഹത്തിനു കഴിഞ്ഞു.

ഗുരുദേവൻ്റെ അനുകമ്പാ ദശകത്തിലെ 'ഒരു പീഡയെ ഉറുമ്പിനും വരുത്തരുത് ' എന്ന പ്രാർത്ഥനയാണ് ഉണ്ണിയേട്ടന് എന്നും ഉണ്ടായിരുന്നത്. വാക്കുകൾ കൊണ്ടു പോലും ഒരാളെ ഉപദ്രവിയ്ക്കാൻ അദ്ദേഹത്തിനിഷsമുണ്ടായിരുന്നില്ല.

സദാ പുഞ്ചിരിയാണാ മുഖത്തുണ്ടായിരുന്നത്. തൊഴിലാളികളോടുംമുതലാളിമാരോടും പെരുമാറുന്നതും ഒരേപോലെയായിരുന്നു. സദാ കർമ്മനിരതനാണ് അദ്ദേഹം. ശതാഭിഷേകത്തിനിടയിലും അദ്ദേഹം ചിന്തിയ്ക്കുന്നത്, അശരണരും, നിരാലംബരുമായ വൃദ്ധജനങ്ങൾക്കൊരു സദനം നിർമ്മിയ്ക്കണമെന്നാണ്. അതു മാത്രമല്ല. ഡോക്ടർമാരുള്ള തൻ്റെ കുടുംബത്തിൻ്റെ നേതൃത്വത്തിൽ പാവങ്ങൾക്കു വേണ്ടി ഒരാശുപത്രിയും വേണമെന്നാണ്.

പുസ്തകത്തിൻ്റെ ഉള്ളറയിൽ ഇങ്ങനെ നിരവധിയിടങ്ങളിൽ ഉണ്ണിയേട്ടൻ മനസ്സുതുറക്കുന്നുണ്ട്. 206 പേജുകളിൽ,76 അധ്യായങ്ങളും, അപൂർവ ഫോട്ടോ ശേഖരണവും പുസ്തകത്തിന് പുതിയ കെട്ടും മട്ടും നൽകുന്നുണ്ട്. പി.ശ്രീരാമകൃഷണൻ, ടി.കെ ഹംസ, പാലൊളി മുഹമ്മദ് കുട്ടി,വെള്ളാപ്പള്ളി നടേശൻ, എം.എൽ.എ മഞ്ഞളാംകുഴി അലി, മുൻ എം.എൽ.എ .വി.ശശികുമാർ, ഒളപ്പമണ്ണ നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരുടെ ഹൃദയം തൊട്ട സന്ദേശങ്ങളും പുസ്തകത്തിൻ്റെ ഗരിമ കൂട്ടുന്നുണ്ട്.

ബാല്യത്തിൽ തുടങ്ങി ശതാഭിഷേകത്തിലെത്തി നിൽക്കുന്ന ആ വലിയ ജീവിതത്തിലെ, നിരവധി സംഭവങ്ങളും, അപൂർവമുഹൂർത്തങ്ങളും സ്നേഹ, സൗഹൃദ ബന്ധങ്ങളും ഇഴച്ചേർത്തിട്ടുണ്ട്. ടി. കെ രാമകൃഷ്ണൻ, പാലൊളി, ടി.കെ ഹംസ, ആര്യാടൻ മുഹമ്മദ്, മാതാ അമൃതാനന്ദമയി, കാനായി, ഒളപ്പമണ്ണ തുടങ്ങി സഖാവ് അഷ്ടൻ തിരുമേനി വരെയുമായുള്ള സൗഹൃദ ബന്ധം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത് തന്നെ പുസ്തകം വായനക്കാരിലെത്തും. നമുക്കന്യമായ മേഖലകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ഈ രചന. അഗാധമായ അനുഭവ തലങ്ങളിലൂടെ ഉണ്ണിയേട്ടൻ നമ്മെ ജീവിതത്തിന്റെയും അനുഭവത്തിന്റെയും ഒരു വലിയ ദേശത്തിന്റെയും വിവരണങ്ങളിൽ വായനക്കാരെ എത്തിക്കുന്നു.

ഗഹനമായ ആത്മകഥ,വിസ്തരിച്ചുള്ള നാട്ടുചരിത്രം എന്ന അർത്ഥത്തിലല്ല, സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ ജീവിതത്തെയും ചുറ്റുമുള്ള മനുഷ്യരെയും വിശദീകരിച്ചു എന്നതാണ് സ്നേഹവും സഹാനുഭൂതിയും സമന്വയിച്ച ഈ പുസ്തകത്തിന്റെ മേന്മ.

-അച്യുതൻ മാസ്റ്റർ, പനച്ചിക്കുത്ത്

voices
Advertisment