ഇന്ന് ലോക നഴ്സസ് ദിനം; സര്‍ക്കാര്‍ നമ്മുടെ നഴ്സുമാരെ സപ്പോർട്ട് ചെയ്യുന്നത് വഴി ഇന്ത്യയുടെ ആരോഗ്യ തലത്തിൽ പുരോഗതി ധ്രുതഗതിയിലാക്കാൻ കഴിയും…

സത്യം ഡെസ്ക്
Wednesday, May 12, 2021

-ഡോ. എൽ ഗോപിനാഥന്‍
(പ്രസിഡന്റ്, റ്റി.എൻ.എ.ഐ ഡൽഹി ബ്രാഞ്ച്)

ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേല്‍ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ന് മെയ് 12 ന് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു.

താൻ വിഭാവനം ചെയ്ത നഴ്സിംഗ് കാണാൻ 100 മുതൽ 150 വർഷം വരെ എടുക്കും എന്ന് അവർ തന്റെ കുറിപ്പുകളിൽ എഴുതിയിരുന്നു. നഴ്സുമാർ ലോകാരോഗ്യ തലത്തിലേക്ക് നല്കുന്ന സംഭാവനകൾ, ഇന്നത് യഥാർത്ഥ്യമായിരിക്കുകയാണ്.

ഹെൽത്ത് കെയർ ഡെലിവറി, ഹോസ്പിറൽ അഡ്മിനിസ്ട്രേഷൻ, എജ്യൂക്കേഷൻ, റിസേർച്ച് എന്നിവയിൽ നഴ്സുമാർ പ്രധാന പങ്കു വഹിക്കുന്നു. കോവിഡ് 19 മഹാമാരിയിലും നഴ്സുമാർ സമൂഹത്തിന് നല്കുന്ന സംഭാവനകൾ നിരവധിയാണ്.

അവർ വളരെയധികം ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ട് കൊണ്ടാണ് കോവിഡിനെതിരെ പൊരുതുന്നത്. ഇത് അവരെ സമൂഹത്തിന്റെ മുൻപിൽ കൂടുതൽ വ്യക്തമായി കാണാൻ സഹായിക്കുന്നു.

ഇന്ത്യൻ നഴ്സുമാർ അവരുടെ കഴിവിനും സമർപ്പണ മനോഭാവത്തിലും ലോകമെമ്പാടും പേരു കേട്ടവരാണ്. മെയിൽ നഴ്സുമാർ നഴ്സിംഗിൽ വന്നതോടെ ഈ പ്രൊഫഷന്റെ പുരോഗതി വേഗത്തിലായി.

നമ്മുടെ രാജ്യത്ത് കുറഞ്ഞ ശമ്പളവും ജോലി സാഹചര്യങ്ങളും കാരണം നഴ്സുമാരുടെ വിദേശ പ്രവാഹം അധികമായി കണ്ട് വരുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ ആരോഗ്യ തലത്തെ കാര്യമായി തന്നെ ബാധിക്കും.

നമ്മുടെ സർക്കാർ നഴ്സുമാരുടെ ശമ്പള രീതിയിലും കരിയർ വികസനത്തിലും മെച്ചപ്പെട്ട ജോലി സംവിധാനത്തിലും ശ്രദ്ധ ചെലുത്തി നമ്മുടെ നഴ്സുമാരെ സപ്പോർട്ട് ചെയ്യുന്നത് വഴി ഇന്ത്യയുടെ ആരോഗ്യ തലത്തിൽ പുരോഗതി ധ്രുതഗതിയിലാക്കാൻ കഴിയും.

×