ഒരേ പേര്, ഒരു നദി, ഒരൊറ്റ ജനത പക്ഷേ രണ്ടാണ് രാജ്യങ്ങൾ !

പ്രകാശ് നായര്‍ മേലില
Friday, June 18, 2021

ഇതാണ് ഉത്തരാഖണ്ഡിലെ മഹാകാളി നദി. അപ്പുറം നേപ്പാൾ, ഇപ്പുറം ഇന്ത്യ. ഇരു രാജ്യങ്ങളുടെയും യഥാർത്ഥ അതിർത്തി ഈ നദിതന്നെയാണ്.

ധാർച്ചുല (Dharchula) എന്നാണ് ഇന്ത്യയിലെ ഈ സ്ഥലവും അപ്പുറം കാണുന്ന നേപ്പാളിലെ സ്ഥലവും അറിയപ്പെടുന്നത്. മറ്റൊരു പ്രത്യേകത ഉത്തരാഖണ്ഡിലെ ധാർച്ചുല ജില്ലയുടെ ഭാഗമാണ് ഇവിടമെങ്കിൽ നേപ്പാളിലും ഇതേ പേരിലാണ് ഒരു ജില്ലയുള്ളത്. അതിൻ്റെ ഭാഗമാണ് അപ്പുറം കാണുന്ന പ്രദേശങ്ങൾ.

ഇരു ഭാഗത്തുമുള്ള ജനങ്ങൾക്ക് പാലംവഴിയും കടത്തുവഴിയും അപ്പുറവുമിപ്പുറവും ഐഡി പ്രൂഫ് ഇല്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

×