New Update
Advertisment
വളരെ മനോഹരവും സുന്ദരവുമായ ഭൂപ്രദേശമാണിത്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ സ്ഥലം.
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുള്ള ഭുന്താർ (Bhuntar) ടൗണിനടുത്താണ് ഈ പ്രദേശം. മനോമോഹന സൗന്ദര്യം നിറഞ്ഞ മഞ്ഞണിഞ്ഞ താഴ്വരകളും പച്ചപ്പ് നിറഞ്ഞ ഭൂപ്രക്രുതിയും അവിടം വിട്ടുപോരാൻ നമ്മെ അനുവദിക്കില്ല.
പാർവ്വതി നദിയുടെയും ബിയാസ് (Beas) നദിയുടെയും സംഗമസ്ഥലം കൂടിയായ ഇവിടെ ഒരു മനോഹര വെള്ളച്ചാട്ടവുമുണ്ട് (രുദ്ര നാഗ്). പാർവതി ജലവൈദ്യുത പദ്ധതി (Parvati Hydel Project) പ്രവർത്തിക്കുന്നതും ഇവിടെത്തന്നെ.
ലോകപ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ കസോൾ ഇവിടെനിന്നും കേവലം 44 കിലോമീറ്റർ അകലെയാണുള്ളത്. അതിഹൃദ്യമായ ഒരു വിനോദ ദൃശ്യവിരുന്നാകും ഇവിടേക്കൊരു ഫാമിലി ടൂർ പോകുക എന്നതിൽ ശങ്കയേ വേണ്ട.