/sathyam/media/post_attachments/Z7KziAfimenO3A12s012.jpg)
യുവതിയെ മുറിക്കുള്ളിൽ വിളിച്ചുവരുത്തി അവർക്കുമുന്നിൽ നഗ്നനായിനിന്നുകൊണ്ട് ആ മഹാജ്യോ ൽസ്യൻ പറഞ്ഞു "മകളേ ഇത് ദൈവത്തിന്റെ ഉത്തരവാണ്. പാലിച്ചേ മതിയാകൂ. നിന്നിൽ എനിക്കൊരു പുത്രൻ ജനിക്കും. അവൻ വളരെ മഹാനായി മാറുകയും ഈ ലോകത്തെ നേർദിശയിലേക്ക് നയിക്കുകയും ചെയ്യും"
യുവതി വഴങ്ങാതായപ്പോൾ അയാൾ ഭീഷണിപ്പെടുത്തി. " തന്ത്രമന്ത്രവിദ്യകളാൽ നിന്നെയും കുടുംബ ത്തെയും ഇല്ലാതാക്കും. സർവ്വവും നശിപ്പിക്കും. ദൈവേഷ്ടം അനുസരിച്ചില്ലെങ്കിൽ വരുന്നതെല്ലാം അനുഭവി ക്കേണ്ടിവരും. നിന്നെ പ്രാപിച്ച് പുത്രലബ്ധി നേടുകയെന്നത് എൻ്റെ ആഗ്രഹമല്ല ,ഈശ്വരന്റെ ആഗ്രഹമാണ്. ഈശ്വരനാണ് എൻ്റെ നാവിലൂടെ ഈ വാക്കുകൾ നിന്നെ അറിയിക്കുന്നത് "
/sathyam/media/post_attachments/eWThhICFkkIkkaiUwrTY.jpg)
തുടർന്ന് അയാൾ അവരെ കടന്നുപിടിച്ചു കീഴ്‌പ്പെടുത്താൻ ശ്രമിച്ചെങ്കിലും കുതറി രക്ഷപെട്ട യുവതി സുഹൃത്തുക്കളുടെ സഹായത്തോടെ വീടണയുമാകായിരുന്നു.
റായ്പ്പൂർ സ്വദേശിനിയായ 33 കാരി യുവതി മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യു മ്പോൾ ഫേസ്ബുക്ക് വഴിയാണ് റായ്പ്പൂർ സ്വദേശിയും രാജസ്ഥാനിലെ ജയ്പ്പൂരിൽ അറിയപ്പെടുന്ന ജ്യോതിഷനുമായ സുരേന്ദ്രകുമാർ ഗുപ്തയുമായി പരിചയപ്പെടുന്നത്.
ജ്യോൽസ്യൻ നടത്തുന്ന SAVE THE HERITAGE FOUNDATION എന്ന NGO യിൽ മാസം 50,000 രൂപ ശമ്പളം ഓഫർ ചെയ്താണ് യുവതിയെ മുംബൈയിലെ ജോലി രാജിവയ്പ്പിച്ച് അയാൾ ജയ്‌പ്പൂരിന് വിളിപ്പിച്ചത്. എന്നാൽ പറഞ്ഞ ശമ്പളം നൽകാതെ പലപ്പോഴും ഒഴുഞ്ഞുമാറിയ അയാൾ തുക നാട്ടിൽപ്പോകുമ്പോൾ ഒന്നിച്ചുനൽ കാമെന്നാണ് യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്.
/sathyam/media/post_attachments/9ji4E5x7Te8LlBSLOdG6.jpg)
പരതിക്കാരി യുവതി കയ്യിൽ ജ്യോത്സ്യന്റെ ചിത്രവുമായി
യുവതി നാട്ടിലെത്തിയശേഷവും ജ്യോൽസ്യൻ മൊബൈലിലൂടെ ഭീഷണി തുടർന്നു.കൂട്ടുകാരികളെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും യുവതിയോട് മടങ്ങിവരാൻ ആവശ്യപ്പെടുകയുമായിരുന്നു.
ആദ്ധ്യാത്മകശക്തിയിലൂടെ ഭഗവാനുമായി നേരിട്ട് സംവദിക്കാനുള്ള ശക്തിയാർജ്ജിച്ച തനിക്ക് അപ്രാപ്യമായ ഒന്നുമില്ലെന്നും അയാൾ യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തികൊണ്ടിരുന്നു.
ഒടുവിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഛത്തീസ് ഗഡ് തലസ്ഥാനമായ റായ്പ്പൂരിലെ ജവഹർ സർക്കിൾ പോലീസ് വിഷയത്തിൽ അന്വേഷണം നടത്തിവരുകയാണ്. ടൗൺ ഇൻസ്‌പെക്ടർ ദിനേശ് ശർമ്മയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവം സമൂഹ - ദേശീയ മാദ്ധ്യമങ്ങളിൽ വരെ വൈറലായതോടെ ജ്യോൽസ്യൻ സുരേന്ദ്ര കുമാർ ഗുപ്ത ഇപ്പോൾ ഒളിവിൽപ്പോയിരിക്കുന്നു എന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us