/sathyam/media/post_attachments/N9TN9UyH4xyashmAlSoy.jpg)
ഒന്നരവർഷം മുൻപ് അതായത് 2020 ജനുവരി 30 ന് ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിനിയായിരുന്ന തൃശൂർ മതിലകം സ്വദേശിനിയായ 20 കാരി യുവതിക്കാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. വുഹാനിൽ കൊറോണ രൂക്ഷമായപ്പോഴാണ് അവർ അവിടെനിന്നും കൊൽക്കത്തവഴി കേരളത്തിലേക്ക് മടങ്ങിയത്.
തൃശൂർ മെഡിക്കൽ കോളേജിലെ ചികിത്സയിൽ അവർ പൂർണ്ണസുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് നടന്ന മെഡിക്കൽ ചെക്കപ്പിൽ അവർക്ക് വീണ്ടും കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു എന്ന അമ്പരപ്പിക്കുന്ന വിവരമാണ് തൃശൂർ ഡിഎംഓ ഡോക്ടർ കെ.ജെ റീന നൽകുന്നത്.
പെൺകുട്ടിക്ക് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗബാധയെണെന്നാണ് ഡിഎംഒ പറയുന്നത്. വുഹാനിൽ നിന്നുവന്നശേഷം ഓൺലൈൻ ക്‌ളാസുകളിലൂടെ പഠനം തുടർന്ന പെൺകുട്ടി അതുസംബന്ധമായി ഡൽഹിക്കു പോകാൻ വേണ്ടിയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്.
മറ്റൊരു പ്രധനവിവരം ഒന്നരവർഷം മുൻപ് ഇന്ത്യയിൽ ആദ്യമായി രോഗബാധിതയാകുകയും പിന്നീട് രോഗവിമുക്തയാകുകയും ചെയ്ത പെൺകുട്ടി ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല എന്നതാണ്.