/sathyam/media/post_attachments/aSTi2yRzBH9eJqeM3XaL.jpg)
ഈ മാസം 13 ന് ഒരു സുഹൃത്ത് പകർത്തിയത്. അഫ്‌ഗാൻ സേനാംഗങ്ങൾക്കൊപ്പം 15 മണിക്കൂർ തുടർച്ചയായ യാത്രയ്ക്കുശേഷം അല്പസമയവിശ്രമത്തിൽ ഡാനിഷ് സിദ്ദിഖി.
ലോകം കാണാതെപോയ എന്തെല്ലാം കാഴ്ചകളായിരുന്നു അദ്ദേഹം നമുക്കായി സമ്മാനിച്ചത്. റോഹൻഗ്യകളുടെ നരകജീവിതം ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയതിനാണ് പുലിറ്റ്സർ പുരസ്ക്കാരം അദ്ദേഹത്തെ തേടിവന്നത്.
/sathyam/media/post_attachments/FjdqgdVernO1oed0L1pO.jpg)
/sathyam/media/post_attachments/yCCfKj6OvfowxrPmw34h.jpg)
ഡൽഹി കലാപം, കർഷക സമരം, കോവിഡ് ലോക്ക് ഡൗൺ കാലത്തുനടന്ന കൂട്ട പലായനം, രണ്ടാം കോവിഡ് വ്യാപനസമയത്തെ ദൈന്യ ദൃശ്യങ്ങൾ,മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിച്ചതും ഗംഗയിൽ ഒഴുക്കിയതുമൊക്കെ അദ്ദേഹം തൻ്റെ ക്യാമറയിൽ പകർത്തി ലോകത്തിനു സമർപ്പിച്ചു.
/sathyam/media/post_attachments/rHaPn8d03QlpRnw2T887.jpg)
മറ്റാരും കടന്നുചെല്ലാൻ മടിക്കുന്ന സംഘർഷമേഖലകളിൽ ലവലേശം ഭയമില്ലാതെ കടന്നുചെന്ന് ദൃശ്യങ്ങൾ തൻ്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിനു സമ്മാനിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി ഇനി നമ്മോടൊപ്പമില്ല. ആ മിഴികൾ എന്നേക്കുമായടഞ്ഞു.
/sathyam/media/post_attachments/uo3rDz6dPgvkJ503gaHS.jpg)
/sathyam/media/post_attachments/PLf5RHYcspU2qM1DCSdl.jpg)
ഇനിയാ ക്യാമറക്കണ്ണുകൾ നമുക്കായി വിലപ്പെട്ട ദൃശ്യങ്ങൾ പകർത്തപ്പെടില്ല. ഇന്ത്യയിലെ റോയിട്ടർ ക്യാമറാമാനായി കഴിഞ്ഞ 11 വർഷത്തെ മികവുറ്റ സേവനമാണ് അദ്ദേഹത്തിൻ്റെ ട്രാക്ക് റിക്കാർഡ്.
/sathyam/media/post_attachments/0TnRAGMpxaVL7HqLTqQf.jpg)
/sathyam/media/post_attachments/VuOUbf6fcS1WNKQzugHv.jpg)
അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള Spin Boldak ജില്ലയിൽ വച്ചാണ് അഫ്‌ഗാൻ സൈനികാധികാരികൾക്കൊപ്പം യാത്രചെയ്യവേ താലിബാന്റെ റോക്കറ്റാക്രമണത്തിൽ മുംബൈ സ്വാദേശിയായ റോയിട്ടർ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി (40) വ്യാഴാഴ്ച രാത്രി കൊല്ലപ്പെടുന്നത്.
/sathyam/media/post_attachments/ksDdepdZW1b5W36UgApQ.jpg)
/sathyam/media/post_attachments/XztZvh4mgMU9SMFlMSGL.jpg)
യുദ്ധരംഗത്ത് അഫ്‌ഗാൻ സേനയ്‌ക്കൊപ്പം നെഞ്ചിൽ PRESS എന്ന് വലിയ അക്ഷരത്തിലെഴുതിയ ജാക്കറ്റ് ധരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ യാത്രകൾ. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം കാണ്ഡഹാറിലെത്തിയത്.
/sathyam/media/post_attachments/wbdcV5jns9PbHS5EP2w2.jpg)
ലോകത്തിനാകെ തീരാനഷ്ടമാണ് ഞങ്ങളുടെ പ്രിയങ്കരനായ സുഹൃത്തിന്റെ വിയോഗം എന്നാണ് ഇന്ത്യയിലെ അഫ്‌ഗാൻ അംബാസഡർ ഡാനിഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇന്ന് ഡൽഹിയിൽ പറഞ്ഞത്. അതെ നമുക്കും നഷ്ടം തന്നെയാണ് ഈ വിയോഗം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us