Advertisment

പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവു പ്രകാരം അദ്ധ്യാപകർ തങ്ങളുടെ സ്‌കൂളുകളിലെ ഓൺലൈൻ പഠനോപകരണം ആവശ്യമായ വിദ്യാർത്ഥികളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമര്‍പ്പിക്കേണ്ടതാണ്. ഈ ഉത്തരവിറങ്ങി വര്‍ഷം ഒന്നുകഴിഞ്ഞിട്ടും അത്തരത്തിലുള്ള ഒരു ശ്രമം അദ്ധ്യാപകരിൽ നിന്നുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. അദ്ധ്യാപകർ ഇനിയെങ്കിലും ശ്രദ്ധിക്കണം !

New Update

publive-image

Advertisment

ഗവർണ്ണറുടെ ഉത്തരവ് പ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി 12/06/2020 ൽ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവിന്റെ കോപ്പിയാണ് ഇവിടെ നൽകിയിരിക്കുന്നത്.

ആ ഉത്തരവ് പ്രകാരം കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെയും മുൻസിപ്പൽ, കോർപ്പറേഷനും ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി അവർക്ക് ഓൺലൈൻ പഠന ആവശ്യത്തിനുവേണ്ടി ഓരോ പ്രദേശത്തെയും ആവശ്യകത പരിശോധിച്ച് ടെലിവിഷൻ/ലാപ്പ്ടോപ് /കമ്പ്യൂട്ടർ എന്നിവ വാങ്ങാനുള്ള ഫണ്ടിന് അനുമതി നൽകിക്കൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി ഈ ഉത്തരവിറക്കിയിട്ടുള്ളത്.

അതുപ്രകാരം അദ്ധ്യാപകർ തങ്ങളുടെ സ്‌കൂളുകളിലെ ഓൺലൈൻ പഠനോപകരണം ആവശ്യമായ വിദ്യാർത്ഥികളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് അതാതു ഗ്രാമ/ബ്ലോക്ക്/ജില്ലാ ഞ്ചായത്തുകളിലും മുൻസിപ്പൽ / കോർപ്പറേഷനുകളിലും സമർപ്പിക്കേണ്ടതാണ്.

publive-image

ഈ ഉത്തരവിറങ്ങി വര്ഷം ഒന്നുകഴിഞ്ഞിട്ടും അത്തരത്തിലുള്ള ഒരു ശ്രമം അദ്ധ്യാപകരിൽ നിന്നുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം മൊബൈൽ ഫോൺ ചലഞ്ച് എന്ന പേരിൽ നിരവധി പേർ പിരിവെടുത്ത് വിദ്യാർത്ഥികൾക്ക് ഫോണുകൾ വാങ്ങിനൽകുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വരെ നമുക്ക് കാണാൻ കഴിയുന്നുണ്ട്.

പലപ്പോഴും എംഎല്‍എമാരുൾപ്പെടെയുള്ള ജനപ്രതിനിധികളെകൊണ്ടാണ് അവ വിതരണം ചെയ്യിക്കുന്നതും അതിൻ്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും. മാത്രവുമല്ല ഇത്തരത്തിൽ ഫോണുകൾ ആവശ്യമുള്ള എല്ലാവർക്കും അവ നൽകാൻ കഴിയുകയുമില്ല.

ഒന്നരവർഷക്കാലമായി അദ്ധ്യാപനജോലി ചെയ്യാതെ മുഴുവൻ ശമ്പളവും കൃത്യമായി കൈപ്പറ്റുന്ന അദ്ധ്യാപകർക്ക് നമ്മുടെ സമൂഹത്തോട് ഉത്തരവാദിത്വവും സാമൂഹ്യപ്രതിബദ്ധതയും ഉണ്ടാകേണ്ടതാണ്. സ്‌കൂളുകളിൽ പഠനം നടക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്കുള്ള ഓൺലൈൻ പഠന സൗകര്യമൊരുക്കാനായി ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശ്രമിക്കേണ്ടതായിരുന്നു.

നിർഭാഗ്യവശാൽ അത് നടന്നില്ലെന്ന് മാത്രമല്ല അദ്ധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ ഏർപ്പാടാക്കി നൽകണമെന്ന നിർദ്ദേശത്തിന്റെ പേരിൽ വലിയ വിവാദവും പ്രതിഷേധവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുകയും ചെയ്തു.

ജോലിക്കൂടുതലുണ്ടാകുമെന്ന കാരണത്താൽ ഈ ഉത്തരവ് ആരെങ്കിലും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നോ ? യഥാർത്ഥത്തിൽ പല സർക്കാർ ഉത്തരവുകളും പൊതുജനം അറിയുന്നില്ല. ഇതുപോലെ അതീവ പ്രാധാന്യ മുള്ള ഉത്തരവുകൾ മാധ്യമങ്ങൾ വഴിയെങ്കിലും ജനങ്ങളെ അറിയിക്കേണ്ടതാണ്. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇതൊന്നും ജനങ്ങളെ അറിയിക്കുകയുമില്ല.

അതുകൊണ്ട് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികളുടെ രക്ഷകർത്താക്കൾ കുട്ടികളുടെ അദ്ധ്യാപകരുമായി ബന്ധപ്പെടുകയും ഈ ഓർഡർ പ്രകാരം അതിനുള്ള സൗകര്യം ഏർപ്പാടാക്കിത്തരാൻ അഭ്യർത്ഥിക്കുകയും ചെയ്യേണ്ടതാണ്.

(ഓർഡർ പകർപ്പ്, ആശയം- കടപ്പാട് - വർഗീസ് ജോസഫ് പെരുമ്പാവൂർ - നിയമവീഥി)

voices
Advertisment