Advertisment

നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും ഇനിയും സ്ഥിതി മറ്റു സംസ്ഥാനങ്ങളെപ്പോലെ നിയന്ത്രണവിധേയമാകാത്തത് ആശങ്കയുളവാക്കുന്നു. കോവിഡ് മൂന്നാം തരംഗം തുടക്കം കേരളത്തിൽ നിന്നാകുമോ ?

New Update

publive-image

Advertisment

കോവിഡ് ഒന്നാം തരംഗം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് ലോകമെമ്പാടുനിന്നും പ്രശംസകൾ ഏറ്റുവാങ്ങിയ കേരളം ഇപ്പോൾ രണ്ടാം തരംഗം ഇന്ത്യയിൽ അവസാനിക്കുന്ന ഘട്ടത്തിലും രോഗവർദ്ധനയിൽ മുൻപന്തിയിലാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടും ഇനിയും സ്ഥിതി മറ്റു സംസ്ഥാനങ്ങളെപ്പോലെ നിയന്ത്രണവിധേയമാക്കാത്തതാണ് ആശങ്കകൾക്ക് കാരണം.

കോവിഡ് മൂന്നാം തരംഗം കേരളത്തിൽ നിന്നാകുമോ തുടങ്ങുക ?

വളരെ കാതലായ ഈ ചോദ്യം ആരോഗ്യവിദഗ്ദ്ധർ തള്ളിക്കളയുന്നുണ്ടെങ്കിലും കേരളത്തിൽ ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് കുറയാത്തതും രോഗവ്യാപനം മെല്ലെ മെല്ലെ ഉയരുന്നതും എന്തായാലും ശുഭസൂചനയല്ല നൽകുന്നത്. കേരളത്തോടൊപ്പം മഹാരാഷ്ട്രയിലും ഇത് തന്നെയാണ് സ്ഥിതി. അവിടെയും വ്യാപനം പൂർണ്ണ നിയന്ത്രണത്തിലാകുന്നില്ല.

എന്നാൽ ഇതിനൊരു മറുവശമുള്ളത് എന്തെന്നാൽ മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ രോഗവർദ്ധന വളരെ വേഗത്തിലായിരിക്കും എന്നതാണ്. പക്ഷേ കേരളത്തിൽ അത് സംഭവിക്കുന്നില്ല. മാത്രവുമല്ല മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് മരണം കേരളത്തിൽ വളരെ കുറവായതും റിക്കവറി റേറ്റ് കൂടുന്നതും മൂലം ഇപ്പോഴും കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിൽ കേരളം ഇന്ത്യയിലെ മികച്ച ഉദാഹരണം തന്നെയാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.

publive-image

കേരളത്തലെ ആരോഗ്യവകുപ്പ്, കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൂർണ്ണ സജ്‌ജമാണെന്നും അടിയന്തര ഘട്ടം കണക്കിലെടുത്ത് ഏറ്റെടുത്ത സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബഡ്ഡുകൾ വളരെയേറെ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ആവശ്യം വന്നാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ഉള്ള ക്രമീകരണങ്ങൾ സംസ്ഥാനം തയ്യറാക്കിയിട്ടുണ്ടെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. സംസ്ഥാനത്തെ കോവിഡ് വ്യാപന സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്.

മൂന്നാം തരംഗം വളരെ പെട്ടെന്ന് സംഭവിക്കില്ലെന്നും ഓരോ തരംഗത്തിനിടയിലും ജനിതകവ്യതിയാനത്തിന് ഇടവേളകൾ ഉണ്ടാകുമെന്നും രോഗാവർദ്ധന നിയന്ത്രണാതീതമായി ഉയർന്നാൽ മാത്രമേ മൂന്നാം തരംഗം എന്ന സ്ഥിതി സംജാതമാകുകയുള്ളുവെന്നുമാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.

കേരളത്തിൽ രോഗവർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും ആശങ്കയുണർത്തുന്നുവെങ്കിലും കോവിഡ് മൂന്നാം തരംഗം എന്ന ഭീതി തൽക്കാലം വേണ്ടെന്നാണ് വിദഗ്ദ്ധരുടെ പൊതുവായ വിലയിരുത്തൽ. എങ്കിലും കരുതലും ജാഗ്രതയും തുടരേണ്ടതും വാക്സിനേഷൻ ത്വരിതഗതിയിലാക്കേണ്ടതും അനിവാര്യമാണ്.

രണ്ടു ഡോസ് വാക്സിൻ എടുത്തശേഷവും മാസ്ക്ക് ധരിക്കുകയും സാമൂഹ്യാകലം പാലിക്കുകയും ചെയ്‌താൽ മാത്രമേ കൊറോണയെന്ന മഹാമാരിയെ നമുക്ക് അകറ്റിനിർത്താൻ കഴിയുകയുള്ളു എന്നതും യാഥാർഥ്യവും എല്ലാവരും ഓർക്കേണ്ടതാണ്.

voices
Advertisment