വാക്സിൻ കിട്ടാനുണ്ടോ വാക്സിൻ... വാക്സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരുവ സ്വദേശിയുടെ ഒറ്റയാള്‍ പ്രതിഷേധം

New Update

publive-image

വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോട്ടയം പെരുവയിൽ ഒറ്റയാൾ പ്രതിക്ഷേധം.

Advertisment

കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത സാധാരണ ജനങ്ങൾക്കും കോവിഡ് വാക്സിൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, വാക്സിൻ ലഭ്യമാക്കുന്ന സെന്ററുകളുടെ മാത്രം ലിസ്റ്റ് പബ്ലിഷ് ചെയ്യുക, വാർഡുതലത്തിൽ മെമ്പർ/ ആശാവർക്കർ എന്നിവരുടെ സഹകരണത്തോടെ സ്വജനപക്ഷപാതവും ദു:സ്വാധീനവുമില്ലാതെ ലഭ്യത അനുസരിച്ച് ടോക്കൻ നൽകി വാക്സിൽ നൽകുക, ഓരോ പഞ്ചായത്തിലും ഒരു സ്വകാര്യ ക്ലീനിക്കോ ലാബോറട്ടറിയൊ എങ്കിലും മിതമായ നിരക്കിൽ Paid വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പെരുവ അറുനൂറ്റിമംഗലം സ്വദേശി റ്റി എം രാജു തെക്കേക്കാലായിൽ ആണ് ഒറ്റയാൾ സമരം നടത്തുന്നത്.

publive-image

കഴിഞ്ഞ കുറേ നാളുകളായി ആദ്യഡോസ് വാക്സിനായി ശ്രമിച്ചിട്ടും നടക്കാതെവന്നതോടെയാണ് ഒറ്റയാൾ സമരവുമായി രാജു, സ്വന്തം വീട്ടിൽ നിന്നും പ്ലക്കാർഡുമേന്തി പെരുവ പിഎച്ച്സി വരെ നടന്ന് അവിടെ നിൽപ്പു സമരം നടത്തി പ്രതിഷേധിച്ചത്.

സ്ലോട്ടുകൾ ഓപ്പൺ ആകുന്ന സമയത്ത് മറ്റുള്ള സ്ഥലങ്ങൾ ദൃശ്യമാകുന്നെങ്കിലും പെരുവമാത്രം കാണാറില്ലെന്നും എന്നാൽ പല സ്ഥലങ്ങളിൽനിന്നും നിരവധിയാളുകൾ പെരുവയിൽ വന്ന് നിത്യേന വാക്സിൻ സ്വീകരിക്കുന്നുണ്ടെന്നും അതിൻ്റെ രഹസ്യമാണ് തനിക്കു മനസ്സിലാകാത്തതെന്നുമാണ് അദ്ദേഹം പറയുന്നത്.

voices
Advertisment