ലേഖനങ്ങൾ

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അവി ലോബ് പറയുന്നത് പറക്കും തളികകൾ അന്യഗ്രഹ ജീവികളുടെ ഡ്രോണുകൾ ആണെന്നും അന്യഗ്ര ഹജീവികൾ നമ്മെക്കാൾ സാങ്കേതികവിദ്യയിൽ അനേകകാതം മുന്നിലാണെന്നും ഭൂമിയെ ഒരു നിമിഷം കൊണ്ട് ഛിന്നഭിന്നമാക്കാൻ അവർക്കു കഴിയുമെന്നുമാണ്… സൂക്ഷിക്കുക… നമ്മൾ നിരീക്ഷണത്തിലാണ് !

പ്രകാശ് നായര്‍ മേലില
Wednesday, August 4, 2021

യുഎഫ്ഒ (UFO) അഥവാ Unidentified Flying Object എന്ന നമ്മൾ മലയാളത്തിൽ പറയുന്ന പറക്കുംതളികകൾ നമ്മെ നിരീക്ഷിക്കുന്നതിനായി അന്യഗ്രഹജീവികൾ (Aliens) ആയച്ചിരിക്കുന്ന ഡ്രോണുകളാണെന്ന് ശാസ്ത്രലോകം അനുമാനിക്കുന്നു.

അമേരിക്ക (പെന്റഗൺ) പുറത്തുവിട്ട യുഎഫ്ഒയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പറക്കുംതളികകൾ കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും അവ എവിടെനിന്നുവരുന്നെന്നോ, കൃത്യമായും എന്താണെന്നോ ഇനിയും വ്യക്തതയില്ല എന്നാണ്. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികൾ എന്ന സങ്കൽപ്പവും തെളിയിക്കപ്പെടേണ്ടതാണ്. എന്നാൽ യുഎഫ്ഒ അസത്യമെന്നോ അന്യഗ്രഹജീവികൾ ഇല്ലെന്നോ റിപ്പോർട്ട് പറയുന്നുമില്ല.

അമേരിക്കയിലെ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിനുശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അവി ലോബ് (Avi Loeb) പറയുന്നത് പറക്കും തളികകൾ അന്യഗ്രഹ ജീവികളുടെ ഡ്രോണുകൾ ആണെന്നും അന്യഗ്ര ഹജീവികൾ (Aliens) നമ്മെക്കാൾ സാങ്കേതികവിദ്യയിൽ അനേകകാതം മുന്നിലാണെന്നും ഭൂമിയെ ഒരു നിമിഷം കൊണ്ട് ഛിന്നഭിന്നമാക്കാൻ അവർക്കു കഴിയുമെന്നുമാണ്.

പ്രൊഫസര്‍ അവി ലോബ്

ഭൂമിയിൽ ജീവൻ അങ്കുരിക്കുന്നതിനും എത്രയോ കോടി വർഷങ്ങൾക്ക് മുൻപേ പ്രപഞ്ചത്തിലെ വിദൂരഗ്രഹ ങ്ങളിൽ എവിടൊക്കെയോ ജീവൻ നിലനിൽക്കുന്നുണ്ടായിരുന്നു എന്നാണ് തൻ്റെ പരീക്ഷണങ്ങളിലൂടെ പ്രൊഫസ്സർ അവി ലോബ് അവകാശപ്പെടുന്നത്.

ദി സണ്‍ പുറത്തുവിട്ട പ്രൊഫസ്സർ അവി ലോബിന്റെ അഭിമുഖത്തിൽ നമ്മെക്കാൾ എത്രയോ പതിന്മടങ്ങ് വികാസം പൂണ്ട സാങ്കേതിവിദ്യയിലൂടെ ഏലിയന്‍സ് നമ്മെ അനുദിനം രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്നും അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി നിർമ്മിക്കപ്പെട്ട യുഎഫ്ഒകൾ ശബ്ദമില്ലാത്തവയും നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് മൈലുകൾ താണ്ടാൻ കഴിവുള്ളവയുമാണ് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

സൂര്യന് മുൻപുതന്നെ അനേകായിരം നക്ഷത്രങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നതുപോലെതന്നെ ഭൂമിയിൽ ജീവനുണ്ടാകുന്നതിനുമുമ്പുതന്നെ പ്രപഞ്ചത്തിലെ വിദൂരതകളിൽ ജീവനും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്. യുഎഫ്ഒകളുടെ ഉത്പത്തിയെപ്പറ്റിയുള്ള നിരന്തരഗവേഷണങ്ങളിലാണ് ഇപ്പോഴും പ്രൊഫസ്സർ അവി ലോബ്.

അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യ വളരെയേറെ ഔന്നത്യത്തിലുള്ളതും നമുക്ക് സങ്കല്പിക്കാവുന്ന തിലും അപ്പുറമുള്ളതാണ്. ഭൂമിയെ നിമിഷനേരംകൊണ്ട് തച്ചുടയ്ക്കാൻ അവർക്കു കഴിയുമെന്നതാണ് നമ്മെ ഭീതിപ്പെടുത്തുന്ന വസ്തുതയും.

ഇവിടെ ഓർക്കേണ്ട പ്രസക്തമായ ഒരു വസ്തുത, സൂര്യനും 9 ഗ്രഹങ്ങളും (ഇപ്പോൾ എട്ട്) അവയുടെ ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഉൾക്കകളും വാൽനക്ഷത്രങ്ങളും കുള്ളൻ ഗ്രഹങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന നമ്മുടെ സൗരയൂഥം പോലെ കോടിക്കണക്കിന് (ഒരുപക്ഷേ എണ്ണിയാലൊടുങ്ങാത്ത) സൂര്യന്മാരും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഈ പ്രപഞ്ചത്തിലുണ്ട്. പ്രപഞ്ചത്തിന്റെ വ്യാസം ഏകദേശം 9400 കോടി പ്രകാശവർഷ മുണ്ടെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. ഇത് ശരിയാണെന്നും പറയാനാകില്ല.

നമുക്ക് പരിമിതികളുണ്ട്. അന്യഗ്രഹജീവികളെയും യുഎഫ്ഒയെയും നാം തിരയുന്നതും അറിയാൻ ശ്രമിക്കുന്നതും അനന്തമായ ഈ പ്രപഞ്ചത്തിൻറെ ഒരു ചെറുമൂലയിലിരുന്നാണ് എന്നും ഓർക്കണം.

×