ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കായി ധനം പല ദിക്കിൽനിന്നും പ്രവഹിക്കുകയാണ്. ഇതാ വായിൽ ചിലത്.
മീരാബായ് ചാനു: ഒളിമ്പിക്സിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ മീരാബായ് ചാനുവിന് മണിപ്പൂർ സർക്കാർ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതുകൂടാതെ അവരെ എഎസ്‌പി (Additional Police Superintendent) ആയി നിയമിക്കുകയും ചെയ്തു. ഇതോടൊപ്പം റയിൽവേ 2 കോടി രൂപ ക്യാഷ് പ്രൈസും പ്രഖ്യാപിച്ചിരിക്കുന്നു. മണിപ്പൂർ സർക്കാർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഓരോ കളിക്കാർക്കും പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയും മീരാബായ് ചാനുവിന് ലഭിക്കും.
പി.വി സിന്ധു: വെങ്കലമെഡൽ നേടിയ സിന്ധുവിന് ആന്ധ്രാസർക്കാർ 30 ലക്ഷവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 25 ലക്ഷവും ഇതുവരെ സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിമെഡൽ നേടിയ ഹരിയാനയിൽനിന്നുള്ള റെസ്‌ലർ രവി ദാഹിയക്ക് ഹരിയാന സർക്കാർ ഇന്ന് 4 കോടി രൂപയും ക്ലാസ്സ് 1 ഓഫീസറായി ജോലിയും കുറഞ്ഞനിരക്കിൽ ഹൗസ് പ്ലോട്ടും നൽകുമെന്ന് പ്രഖ്യാപിച്ചു.
ഒഡീഷ സർക്കാർ ആഗസ്റ്റ് 16 ന് ഇന്ത്യൻ ഹോക്കി ടീമിന് ഭുവനേശ്വറിൽ ആതിഥേയത്വമൊരുക്കാനും ആദരിക്കാനും പുരസ്ക്കാരങ്ങൾ നൽകാനും തീരുമാനയിച്ചിട്ടുണ്ട്.
41 വർഷത്തിനുശേഷം ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിലെ പഞ്ചാബ് സ്വദേശികളായ 10 കളിക്കാർക്ക് പഞ്ചാബ് സർക്കാർ ഒരു കോടി രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചു.
മദ്ധ്യപ്രദേശിൽ നിന്നുള്ള ഹോക്കി ടീമിലെ രണ്ടു കളിക്കാർക്ക് 1 കോടി വീതം നൽകുമെന്ന് മദ്ധ്യപ്രദേശ് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ നീലാകാന്ത് മണിപ്പൂർ സ്വദേശിയാണ്. അദ്ദേഹം മദ്ധ്യപ്രദേശ് ഹോക്കി അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. മണിപ്പൂർ സർക്കാരും നീലാകാന്തിന് 75 ലക്ഷം രൂപയും സർക്കാർ ജോലിയും വാഗ്ദാനം നൽകിയിട്ടുണ്ട്.
ഹരിയാന സർക്കാർ ഹരിയാനയിൽനിന്നുള്ള ഇന്ത്യൻ ഹോക്കി ടീമിലെ രണ്ടു കളിക്കാർക്ക് 2.5 കോടി രൂപവീതം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഒപ്പം സർക്കാർ ജോലിയും കുറഞ്ഞനിരക്കിൽ ഹൗസ് പ്ലോട്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹിമാചൽ സർക്കാർ അവിടെനിന്നുള്ള വരുൺ കുമാർ എന്ന ഹോക്കി അംഗത്തിന് 75 ലക്ഷം രൂപ സമ്മാനവും ജോലി വാഗ്ദാനവും നൽകിയിട്ടുണ്ട്.
ഇനി അവശേഷിക്കുന്ന കേരളത്തിന്റെ അഭിമാനവും ഇന്ത്യൻ ഹോക്കി ടീമിന്റെ നേടും തൂണുമായ ശ്രീജേഷിന്റെ കാര്യമാണ്. ഇതുവരെ സർക്കാർ പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
ഇനിയും പ്രഖ്യാപനങ്ങൾ വരാനുണ്ട്. സ്പോർട്സ് അസോസിയേഷനുകളും സംഘടനകളും സർക്കാരുക ളുമൊക്കെ മെഡൽ ജേതാക്കൾക്ക് കൂടുതൽ പുരസ്‌ക്കാരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.