ലോക്ക്ഡൗണിനെ തുടര്‍ന്ന് അരിയോ മറ്റ് ധാന്യങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്ന് രാജവെമ്പാലയെ കൊന്നുതിന്നു

author-image
admin
New Update

ഗുവാഹത്തി; ലോക്ക്ഡൗണിനെ തുടര്‍ന്ന് അരിയോ മറ്റ് ധാന്യങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്ന് രാജവെമ്പാലയെ കൊന്നുതിന്നു. 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി കൊന്ന് ഭക്ഷണമാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അരുണാചല്‍ പ്രദേശിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

Advertisment

publive-image

കാട്ടിനുള്ളില്‍ നിന്നാണ് ഇവര്‍ പാമ്പിനെ പിടിച്ചത്. തുടര്‍ന്ന് അതിനെ കൊന്ന് പാകംചെയ്ത് ഭക്ഷിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം പ്രദേശത്തെ പത്തായപ്പുരകളില്‍ അരിയോ മറ്റ് ധാന്യങ്ങളോ ശേഷിക്കുന്നില്ലെന്നും വിശപ്പകറ്റാന്‍ കാട്ടില്‍ നിന്ന് എന്തെങ്കിലും കിട്ടുമോന്ന് തേടി പോയപ്പോഴാണ് പാമ്പിനെ കിട്ടയതെന്നും ഇവര്‍ പറയുന്നുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ മൂന്ന് പേര്‍ ചത്ത രാജവെമ്പാലയെ തോളിലിട്ട് നില്‍ക്കുന്നതായി കാണാം. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാന്‍ വാഴയിലകള്‍ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച്‌ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment