New Update
ന്യൂഡല്‍ഹി: 'കൊറോണ രാവണനി'ല്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ രാമനോട് പ്രാർഥിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദസറ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം കൊറോണയെ രാവണനോട് ഉപമിച്ചത്. ചെങ്കോട്ട മൈതാനത്ത് നടന്ന 'ലവ കുശ രാംലീല' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Advertisment
ദസറ ആഘോഷം തിന്‍മകള്‍ക്ക് മേല്‍ നന്‍മയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. കോവിഡ് സാഹചര്യം മൂലം നഗരത്തില്‍ വലിയ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമുണ്ട്. കൊറോണ രാവണനില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ രാമനോട് പ്രാര്‍ഥിക്കുന്നു. എല്ലാ കുടുംബങ്ങള്‍ക്കും സന്തോഷകരവും ആരോഗ്യകരവും സമ്പല്‍സമൃദ്ധവുമായ ജീവിതം ആശംസിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു.