കിടക്കകൾക്കും ഓക്സിജനും കനത്ത ക്ഷാമം ! ഡൽഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കിടക്കകള്‍ക്കും ഓക്‌സിജനും കനത്ത ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കിയ കെജ്‌രിവാള്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

‘ഞങ്ങളുടേതായ രീതിയിൽ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ നിങ്ങളുടെ സഹായം ആവശ്യമാണ്. ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ 10,000 കിടക്കകളുണ്ട്. ഇതിൽ 1,800 എണ്ണം മാത്രമാണ് കൊവിഡ് രോഗികൾക്കായി നീക്കിവച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായതിനാൽ കുറഞ്ഞത് 7000 കിടക്കകളെങ്കിലും കൊവിഡ് ബാധിതർക്കായി നീക്കിവയ്ക്കണമെന്ന് അഭ്യർഥിക്കുന്നു.’– കെജ്‌രിവാള്‍ കത്തിൽ പറയുന്നു.

×