ഏതൊരു പെൺകുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ് ഒരു പുഞ്ചിരിയെന്ന് ആര്യ

ഫിലിം ഡസ്ക്
Thursday, June 10, 2021

മലയാളത്തില്‍ നടിയായും അവതാരകയായും ശ്രദ്ധേയമായ കലാകാരിയാണ് ആര്യ. നിരവധി സിനിമകളില്‍ ആര്യ വേഷമിട്ടിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളിലും ആര്യ ഭാഗമായി. ഇപോഴിതാ ആര്യയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മനോഹരമായി ചിരിക്കുന്ന ഒരു ഫോട്ടോയാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. ഏതൊരു പെൺകുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ് ഒരു പുഞ്ചിരിയാണ് എന്നാണ് ആര്യ എഴുതിയിരിക്കുന്നത്.ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിയാരോ എന്ന ഒരു സിനിമയിലൂടെ താൻ ആദ്യമായി നായികയായി എത്തുകയാണ് എന്ന് ആര്യ അടുത്തിടെ അറിയിച്ചിരുന്നു.

ഇവിടെ ഇതാ വലിയൊരു സ്വപ്‍നം യാഥാര്‍ഥ്യമാകുകയാണ്. വെള്ളിത്തിരയിലെ വേഷം എന്നും സ്വപ്‍നമാണ്. ദൈവാനുഗ്രഹത്തില്‍ ഒരു നായിക വേഷം ചെയ്യുകയാണ്. എന്റെ സ്വപ്‍നം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ് എന്നും ആര്യ പറയുന്നു. സിനിമയുടെ ഫോട്ടോയും ആര്യ ഷെയര്‍
ചെയ്‍തിട്ടുണ്ട്. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണെന്നും ആര്യ പറയുന്നു.

×