മുംബൈ: മയക്കുമരുന്ന് കേസിൽ 27 ദിവസത്തിന് ശേഷം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും സമയ പരിധിക്കുള്ളിൽ ജയിൽ അധികൃതർക്ക് പേപ്പറുകൾ ലഭിക്കാത്തതിനാൽ ആര്യൻ ഖാന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഒരു രാത്രി കൂടി കഴിയേണ്ടി വന്നു.
എന്നാൽ, ഇന്ന് ആര്യൻ ജയിലിൽ നിന്ന് പുറത്തിറങ്ങി. കോടതി ഉത്തരവ് സ്വീകരിക്കുന്നതിനായി ആർതർ റോഡ് ജയിലിലെ ബെൽ ബോക്സ് ഇന്ന് പുലർച്ചെ 5.30 ഓടെ തുറന്നിരുന്നു. ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാൻ ജയിലിന് പുറത്ത് എത്തിയിരുന്നു.
കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ. വ്യാജ രേഖ ചമച്ചതും തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കുട്ടിയെ കൈമാറിയതുമായ സംഭവം പ്രത്യേകമായിട്ടാകും തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. കഴിഞ്ഞ ഓഗസ്റ്റ് 27ന് ജനിച്ച കുട്ടിയെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് നിയമപരമല്ലാത്ത മാർഗത്തിലൂടെ കൈമാറിയതിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഇതിനിടെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം: ജനുവരി 31നകം ഹോര്‍ട്ടി കോര്‍പ്പ് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുതീര്‍ക്കുമെന്ന കൃഷിമന്ത്രിയുടെ വാഗ്ദാനം പാഴായി. ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റ് സെക്രട്ടറിക്ക് കൈമാറിയ ചെക്ക് മാറിവരാനുള്ള കാലതാമസം കാരണമാണ് വൈകുന്നതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. കഴിഞ്ഞമാസം 27ന് തിരുവനന്തപുരം നെടുമങ്ങാട് കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തിയ കൃഷിദര്ശൻ പരിപാടിയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ ഉറപ്പിന് ശേഷം ഒരാഴ്ചയായിട്ടും കര്‍ഷകര്‍ക്ക് പണം കിട്ടിയിട്ടില്ല. സംസ്ഥാനത്താകെ ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് നൽകാനുള്ളത് നാലുകോടി 77 ലക്ഷം രൂപ നെടുമങ്ങാട് കാര്‍ഷിക മൊത്ത വിതരണ […]
കൊച്ചി: ‘ജോയ് ഇ-ബൈക്കിന്റെ’ നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച അതിവേഗ ഇ-സ്കൂട്ടര്‍ മിഹോസിന് ബുക്കിംഗ് പ്രഖ്യാപിച്ച് 15 ദിവസത്തിനകം 18,600 ബുക്കിംഗുകള്‍ ലഭിച്ചു. 1.35 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ഓട്ടോ എക്സ്പോ 2023ല്‍ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം 2023 മാര്‍ച്ച് മുതല്‍ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി ആരംഭിക്കുമെന്ന് നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് അറിയിച്ചു. ഓട്ടോ എക്സ്പോയില്‍ വാഹനം അവതരിപ്പിച്ചത് മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന് ഗുപ്തെ പറഞ്ഞു. 2023 ഏപ്രില്‍ മാസത്തേക്കുള്ള ബുക്കിംഗുകള്‍ ഫെബ്രുവരി 9ന് ആരംഭിക്കുമെന്നും , ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ബുക്കിംഗ് തുക 999 രൂപ ആയി നിലനിര്‍ത്താനും കമ്പനി തീരുമാനിച്ചു.
തുർക്കി: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. 14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്.രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ […]
കായംകുളം : അക്രഡിറ്റേഷൻ ഇല്ലാത്ത പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് തൊഴിൽ വകുപ്പിനെ ഉപയോഗിച്ച് സർക്കാർ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ആവശ്യപ്പെട്ടു.കേരള പത്രപ്രവർത്തക അസോസിയേഷൻ യോഗം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നവാസ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കായംകുളം പ്രസ് ക്ലബ് പ്രസിഡൻറ് ജി.ഹരികുമാർ , പ്രസ് ക്ലബ് സെക്രട്ടറി എ എം സത്താർ, […]
ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മിസ്സിങ് ഗേൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ഈ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിൽ ഉള്ള ചിത്രത്തിൽ പുതുമുഖ സഞ്ജു സോമനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. […]
ചേർത്തല: ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയക്കായാണ് യുവതിയിൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജ്ജനുമായ ഡോ. കെ. രാജനാണ് പിടിയിലായത്. സംഭവത്തെ പറ്റി വിജിലൻസ് പറയുന്നതിങ്ങനെ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി കടക്കരപ്പളളി സ്വദേശിനിയായ പരാതിക്കാരി ഡോ. കെ രാജനെ ആശുപത്രി ഒ പിയിൽ നാലുതവണ കണ്ടിരുന്നു. എങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഡോക്ടർ സർജ്ജറി നീട്ടുകയായിരുന്നു. തുടർന്ന് […]
കായംകുളം: അശ്രദ്ധമായി കിടന്ന കേബിൾ കാരണം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ സ്കൂട്ടർ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് […]
ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ആളുകൾക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്. കലബുറഗി സ്വദേശി ഫസൽ ഭഗവാൻ എന്നയാൾക്കാണ് പരിക്കേറ്റത്. പൊലീസ് ഇയാൾക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബ്രഹ്മപുര പൊലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി മാർക്കറ്റിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മാർക്കറ്റിൽ പച്ചക്കറി, പഴം കച്ചവടക്കാരനായ ഫസൽ ഭഗവാൻ എന്നയാളാണ് കത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ആളുകൾ പൊലീസിനെ വിവരമറിയിച്ചതോടെ സബ് ഇൻസ്പെക്ടർ വഹീദ് കോത്ത്‍വാളും സംഘവും […]